ബിജെപിയുടേത് ജനാധിപത്യ രീതിയോ? ഒരു രാജ്യത്തിന് രണ്ട് ഭരണഘടന എന്തിന്?

counter05
SHARE

ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഉപരിസഭ 2019 ലെ ജൂലൈയും ഓഗസ്റ്റുമായി രാജ്യത്തെ അമ്പരപ്പിക്കുകയാണ്. നടക്കില്ലെന്ന് കരുതിയ വിവാദ നിയമനിര്‍മാണങ്ങള്‍ പുഷ്പംപോലെ നടപ്പാക്കി ചിന്നിച്ചിതറിക്കിടക്കുന്ന പ്രതിപക്ഷത്തെ ഞെട്ടിച്ചുകൊണ്ടേയിരിക്കുന്ന സര്‍ക്കാര്‍. ഇന്നുപക്ഷെ, ഓഗസ്റ്റ് അഞ്ച് രേഖപ്പെടുത്തപ്പെടുക ചരിത്രത്തില്‍ അതിലുമെത്രയോ വലിയ ഒരു തീരുമാനത്തിന്റെ പേരിലാണ്. ഒറ്റ നിമിഷംകൊണ്ട് ഇന്ത്യയില്‍ സംസ്ഥാനങ്ങളുടെ എണ്ണം കുറഞ്ഞു. അങ്ങനെ ജമ്മു ആന്റ് കാശ്മീര്‍ ഒരു സംസ്ഥാനമല്ലാതായി. പ്രത്യേക അധികാരങ്ങള്‍ നല്‍കിപ്പോന്ന ആര്‍ട്ടിക്കിള്‍ 370 ഭരണഘടനയില്‍നിന്ന് നീക്കി.

ജമ്മു കശ്മീരെന്ന നിയമസഭയുള്ള കേന്ദ്രഭരണപ്രദേശവും ലഡാക്കെന്ന നിയമസഭയില്ലാത്ത കേന്ദ്രഭരണപ്രദേശവുമാണ് ഇനിമുതല്‍ കശ്മീരെന്നാല്‍. രാഷ്ട്രപതി ഒപ്പിട്ട വിജ്ഞാപനത്തിന് പിന്നാലെയാണ് പ്രമേയവുമായി ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയിലെത്തിയത്. കശ്മീരിന്റെ നല്ല നാളേയ്ക്കെന്ന് ഭരണപക്ഷം. തുറന്നുവിടുന്നത് സര്‍ക്കാരിന് നിയന്ത്രിക്കാന്‍ പറ്റാത്ത ശക്തികളെയെന്ന് പ്രതിപക്ഷം. കോണ്‍ഗ്രസും ഇടതുപക്ഷവും തൃണമൂലുമൊഴികെ ഏതാണ്ട് ബിജെപി വിരുദ്ധ പാര്‍ട്ടികള്‍പോലും സര്‍ക്കാരിനെ അനുകൂലിച്ച് നിലപാടെടുത്തു എന്നതാണ് ശ്രദ്ധേയം. പ്രകടന പത്രികയിലെ വാഗ്ദാനം ബിജെപി നടപ്പാക്കുമ്പോള്‍ ചോദ്യങ്ങള്‍ പലതാണ്. എന്തിനാണ് ഒരു രാജ്യത്തിന് രണ്ട് ഭരണഘടന? രണ്ടുതരം നിയമങ്ങള്‍? എന്താണിത് കശ്മീരിലും കശ്മീരിന് പുറത്തെ രാജ്യത്തും സൃഷ്ടിക്കുക? ജനാധിപത്യത്തില്‍  വിശ്വസിക്കുന്നവര്‍ക്ക് സ്വീകാര്യമോ നയം നടപ്പാക്കുന്ന ബിജെപിയുടെ വഴിയും വേഗവും? 

MORE IN COUNTER POINT
SHOW MORE
Loading...
Loading...