ശ്രീറാമിന് മുന്നിൽ ചട്ടം മറന്നു; പ്രമാണിമാർക്കും സാധാരണക്കാരനും നിയമം രണ്ടോ?

cp-03-08
SHARE

സഞ്ജയ് കുമാര്‍ ഗുരുദിന്‍ പറഞ്ഞത് ശരിയാണ്. കുറ്റവാളി എതിര്‍ത്താല്‍   നിയമം നടപ്പാക്കാന്‍ വേറെ വഴിയുണ്ട്. അതിനാണ് പൊലീസ്. പക്ഷേ ശ്രീറാം വെങ്കിട്ടരാമന്‍റെ മുന്നില്‍ കേരളപൊലീസ് ആ  ചട്ടം മറന്നു. കേരളം വീരപരിവേഷം ചാര്‍ത്തി നല്‍കിയ ഐഎഎസ് ഉദ്യോഗസ്ഥന്‍റെ തോന്ന്യാസത്തില്‍ പൊലിഞ്ഞത് നിരപരാധിയുടെ ജീവന്‍. കെ.എം.ബഷീറെന്ന യുവമാധ്യമപ്രവര്‍ത്തകന്‍റെ അതിദാരുണമായ മരണവാര്‍ത്തയാണ് ഇന്ന് കേരളത്തെ ഉണര്‍ത്തിയത്. മദ്യപിച്ച് അമിത വേഗത്തില്‍ വണ്ടിയോടിച്ച സര്‍വെ ഡയറക്ടറെ എങ്ങനെ രക്ഷപെടുത്താമെന്നാണ് തിരുവനന്തപുരത്തെ പൊലീസ് ആദ്യം ചിന്തിച്ചത്. 

സാധാരണ പൗരന് ലഭിക്കാത്ത നിരവധി ആനുകൂല്യങ്ങള്‍ നല്‍കി ശ്രീറാമിനെ രക്ഷിക്കാനുള്ള ശ്രമം പൊളിച്ചത് മാധ്യമപ്രവര്‍ത്തകരുടെ ഇടപെടലാണ്. ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കുമെന്ന് പറയുന്നവര്‍ അതില്‍ ഐഎഎസുകാര്‍ക്ക് ഇളവ് കൊടുത്തിട്ടുണ്ടോയെ ന്നാണ് അറിയേണ്ടത്. കൗണ്ടര്‍ പോയന്‍റ് പരിശോധിക്കുന്നു, പ്രമാണിമാര്‍ക്കും സാധാരണക്കാരനും നിയമം രണ്ടോ ?

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...