ഇത് അപായ സൂചനയോ? പുതിയ യു.എ.പി.എ.യെ ആരൊക്കെ പേടിക്കണം?

counter02
SHARE

നിയമനിര്‍മാണങ്ങളുടെ അതിവേഗപാതയായി പാര്‍ലമെന്റ് മാറിയതാണ് രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ രണ്ടുമാസംകൊണ്ട് രാജ്യം കണ്ടുകൊണ്ടിരിക്കുന്നത്. ഒന്നാം മോദി കാലത്ത് നടക്കില്ലെന്ന് കരുതിയതെല്ലാം നിഷ്പ്രയാസം നടക്കുന്നു. അങ്ങനെ മുത്തലാഖ് ബില്‍ രാജ്യസഭ കടന്ന് നിയമമായി. മറ്റ് പല വിവാദ ബില്ലുകളും പാസായി. ഇന്നിതാ യുഎപിഎ നിയമം, എന്നുവച്ചാല്‍ നിയമവിരുദ്ധപ്രവര്‍ത്തനം തടയുന്ന നിയമം. അത് ഭേദഗതിചെയ്യുന്ന ബില്ലും സഭ കടന്നു. രണ്ട് പ്രധാന വ്യവസ്ഥകളായിരുന്നു തര്‍ക്കവിഷയം. 1. വ്യക്തികളെക്കൂടി ഇനി ഭീകരരായി പ്രഖ്യാപിക്കാം. 2. പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ സംസ്ഥാനങ്ങളുടെ അനുമതിയും ഇനി വേണ്ട. സിലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം പതിവുപോലെ സര്‍ക്കാര്‍ തള്ളി. 

നിയമത്തിന്റെ ദുരുപയോഗസാധ്യതയില്‍ ആശങ്കപ്പെട്ട കോണ്‍ഗ്രസ് പക്ഷെ വോട്ടെടുപ്പില്‍ ബില്ലിന് അനുകൂലമായി വോട്ട് ചെയ്ത് സര്‍ക്കാരിനൊപ്പം നിന്നു. ഇടതുപക്ഷവും യുപിഎ കക്ഷിയായ ലീഗും എതിര്‍ത്ത് വോട്ടുചെയ്തു. കോണ്‍ഗ്രസിനെ വഞ്ചകരെന്ന് ഇടതുപാര്‍ട്ടികള്‍ വിളിക്കുന്നതുവരെയാണ് കാര്യങ്ങള്‍. 

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...