പ്രളയസെസ്സുണ്ട്; പലർക്കും പക്ഷേ വീടില്ല; സമ്പത്തിന്റെ നിയമനത്തിന് ന്യായമുണ്ടോ?

counter-sambath
SHARE

ഓഗസ്റ്റ് ഒന്ന്. ഇന്ന് ജീവിച്ചിരിക്കുന്ന ആരും ഒരിക്കലും മറക്കാത്ത ഒരു ഓഗസ്റ്റിന് പിന്നാലെയെത്തിയ ഓഗസ്റ്റ്. കേരളം പ്രളയത്തില്‍മുങ്ങിയ കഴിഞ്ഞ ഓഗസ്റ്റില്‍നിന്ന് ഈ ദിവസത്തിലേക്കെത്തുമ്പോള്‍ ആ പ്രളയകാലത്തില്‍നിന്ന് പുറത്തുകടന്നിട്ടില്ല നമ്മള്‍. നിരവധിപേര്‍ വീടില്ലാതെ ദുരിതത്തില്‍. പുനരധിവാസത്തിന് പണംകണ്ടെത്താന്‍ പലവഴികളും തേടി കേരളം. ഒടുവില്‍ ഇന്ന് ഈ ദിവസംമുതല്‍ പ്രളയസെസ് നടപ്പാക്കിത്തുടങ്ങി. ഓരോമലയാളിയില്‍നിന്നും കിട്ടാവുന്നത്ര പിരിച്ചെടുക്കുന്നു. കെഎസ്ആര്‍ടിസി എന്ന പൊതുമേഖലാസ്ഥാപനത്തിന്റെ മാത്രം വീഴ്ചയില്‍ കണ്ണീര്‍ക്കടലിലായ രവികുമാറെന്ന മുന്‍ ജീവനക്കാരന്‍ ചോദിക്കുന്നത് കേവലം അഞ്ചുലക്ഷംരൂപയാണ്. അത് കൊടുക്കാന്‍ വഴിയില്ലാത്ത അവസ്ഥയില്‍നില്‍ക്കുന്ന സര്‍ക്കാര്‍ പക്ഷെ ഇന്നൊരു തീരുമാനമെടുക്കുന്നു. കേന്ദ്രവും സംസ്ഥാനവും തമ്മിലെ വികസനാവശ്യങ്ങള്‍ക്കുള്ള പാലമായി മുന്‍ എംപി എ സമ്പത്തിനെ നിയമിക്കാന്‍ മന്ത്രിസഭാതീരുമാനം. ചീഫ് സെക്രട്ടറി റാങ്ക്, സ്റ്റാഫ്, ആനുകൂല്യങ്ങള്‍. കേരളം അഭിമുഖീകരിക്കുന്ന യാഥാര്‍ഥ്യങ്ങള്‍വച്ച് ഈ നിയമനം ന്യായീകരിക്കാന്‍ ഒരൊറ്റ കാരണം പറയാന്‍ കാണുമോ സര്‍ക്കാരിന്?  

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...