പെട്രോൾ കൊണ്ടും കത്തിമുനകൊണ്ടും മറുപടി; പ്രണയം മലയാളിക്ക് മരണം ക്ഷണിക്കലോ?

counter-point
SHARE

പ്രണയം കലയും കാവ്യവും സംഗീതവുമായി ഒരുപാടു രൂപത്തില്‍ ആവിഷ്ക്കരിക്കപ്പെട്ട നാടാണ് നമ്മുടെത്. അഭ്രപാളിയില്‍ തെളിഞ്ഞ പ്രണയചിത്രങ്ങളെ സ്വന്തമെന്നതുപോലെ നെഞ്ചോട് ചേര്‍ത്ത സംസ്കാരമാണ് മലയാളിയുടേത്. എന്നാല്‍ ഇന്ന് പ്രണയമെന്ന വാക്ക് ആശങ്കയോടെയാണ് കേരളം കേള്‍ക്കുന്നത്. വാര്‍ത്തകളില്‍ ഇടംപിടിക്കുന്ന പ്രണയക്കഥകളിലെല്ലാം ചോരക്കറ പതിവായിക്കഴിഞ്ഞു. പ്രണയനഷ്ടവും നിരാസവും ഹീനമായ കൊലപാതകങ്ങളില്‍ ചെന്നവസാനിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. 

പ്രണയത്തിന്‍റെ പേരില്‍ ഹോമിക്കപ്പെട്ട ജീവനുകളില്‍ ഒടുവിലത്തേതാണ് പൂവാറിലെ രാഖിമോളുടേത്. പ്രണയം നിരസിച്ചാലും, തകര്‍ന്നാലും തടസമായാലുമെല്ലാം ജീവന്‍ നഷ്ടപ്പെടുന്നതില്‍ നല്ല ശതമാനവും പെണ്‍കുട്ടികള്‍ക്കാണ്. പ്രണയത്തിനും വിവാഹത്തിനും സമ്മതമല്ലെന്നു പറഞ്ഞാൽ പെട്രോൾ കൊണ്ടും കത്തിമുനകൊണ്ടും മറുപടി പറയാന്‍ മലയാളിക്ക് ഒരു മടിയുമില്ലാതായിരിക്കുന്നു. കൊല്ലുന്നവരും കൊല്ലപ്പെടുന്നവരും വിദ്യാസമ്പന്നരാണെന്നത് മറ്റൊരു വൈരുധ്യം. പ്രണയം മലയാളിക്ക്  മരണം ക്ഷണിക്കലോ?

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...