എൽദോ എംഎൽഎയെ കള്ളനാക്കുന്ന പൊലീസ് സാധാരണക്കാരന് എന്ത് നല്‍കും?

cp-image
SHARE

പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റശേഷം ഏറ്റവുമധികം വിവാദങ്ങളുണ്ടാക്കിയിട്ടുള്ള വകുപ്പ് ആഭ്യന്തരം തന്നെയാണ്. കയറൂരിവിട്ട പൊലീസെന്ന് ഭരണകക്ഷി എംഎല്‍എ തന്നെ വിശേഷിപ്പിച്ച സേന കേസ് അട്ടിമറിക്കാന്‍വ്യാജരേഖയുണ്ടാക്കാനും സമര്‍ഥരെന്ന്  ഇടതുമുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സിപിഐ പറയുന്നു. സിപിഐ പ്രകടനത്തിന് നേരെ നടന്ന ലാത്തിച്ചാര്‍ജില്‍ എല്‍ദോ ഏബ്രഹാം എംഎല്‍എയുെട കൈ പൊട്ടിയില്ലെന്ന്  സ്ഥാപിക്കാന്‍ പൊലീസ് ഹാജരാക്കിയ ആശുപത്രിരേഖയാണ് വ്യാജമെന്ന് എല്‍ദോ പറയുന്നത്. വൈപ്പിന്‍ കോളജ് വിഷയത്തില്‍ പൊലീസ് എസ്എഫ്ഐക്ക് കുടപിടിച്ചെന്ന ആക്ഷേപത്തിലാണ് സിപിഎംസിപിഐ തര്‍ക്കം തുടങ്ങിയത്. നിഷ്പക്ഷമായി കേസന്വേഷിക്കുന്നവരല്ല, മറിച്ച് വ്യാജരേഖയും  ഭരണക്കാരോട് പ്രതിപത്തിയുമുള്ളവരാണ് പൊലീസെന്ന് ഭരണകക്ഷി തന്നെ പറയുമ്പോള്‍ ഈ നാട്ടിലെ സാധാരണക്കാരന്‍ പൊലീസില്‍ നിന്ന് എങ്ങനെ നീതി പ്രതീക്ഷിക്കും. ?

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...