കാനവും തല്ലുവാങ്ങിയ നേതാക്കളും; നിലപാടുകളിലെ ദൂരമെത്ര?

cp
SHARE

എല്‍ഡിഎഫ് ഭരിക്കുമ്പോള്‍, എല്‍ഡിഎഫ് സര്‍ക്കാരിന്റെ പൊലീസില്‍നിന്ന് എല്‍ഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷിയുടെ എംഎല്‍എയ്ക്ക് പൊലീസില്‍നിന്ന് അടികൊള്ളാമോ? കേരളമാകെ അമ്പരപ്പോടെ നിന്നപ്പോള്‍ ആ പാര്‍ട്ടിയുടെ, തല്ലുകൊണ്ട എംഎല്‍എയുടെ പാര്‍ട്ടിയുടെ സെക്രട്ടറി പറയുന്നതാണ്കേട്ടത്. കാര്യമായൊന്നും പ്രതികരിച്ചില്ല കാനം രാജേന്ദ്രന്‍ എന്ന വിമര്‍ശനങ്ങള്‍ക്കൊടുവില്‍ പ്രതികരിച്ചപ്പോള്‍ ഫലത്തിലത് പാര്‍ട്ടി എംഎല്‍എയ്ക്കും ഒരു ജില്ലാ ഘടകത്തിനും എതിരെന്നപോലെ. അവരാണ് തെറ്റുചെയ്തത് എന്ന പോലെ. പിന്നാലെ ഇന്ന് എറണാകുളത്ത് പാര്‍ട്ടി ജില്ലാ എക്സിക്യൂട്ടിവ് ചേര്‍ന്നപ്പോള്‍ കാനം പങ്കെടുക്കാതെ ജില്ലവിട്ടു. സെക്രട്ടറി മാപ്പുപറയണം എന്നുവരെയാണ് യോഗത്തിലുയര്‍ന്ന വികാരം, പുറമെ നേതൃത്വം ആ വാര്‍ത്ത സ്ഥിരീകരിച്ചില്ലെങ്കിലും. കാനം ഇന്നും മാധ്യമങ്ങളെ കണ്ടു. കലക്ടറുടെ റിപ്പോര്‍ട്ടിന് കാക്കുന്നു എന്നുപറഞ്ഞെങ്കിലും ഒന്ന് പറയാതെ പ്രത്യേകം ശ്രദ്ധിച്ചു, പൊലീസിനെതിരെ ഒന്നും പറയാതെ. തൃശൂരില്‍ മുതിര്‍ന്ന നേതാവ് സിഎന്‍ ജയദേവന്റെ പ്രതികരണം പാര്‍ട്ടിയിലെ അസ്വാരസ്യം പ്രകടമാക്കുന്നതുമായി. പാര്‍ട്ടിക്ക് അകത്ത് എന്തൊക്കെ പുകഞ്ഞാലും പുറത്ത് കോടിയേരി ഇങ്ങനെ പറഞ്ഞു. കാനം രാജേന്ദ്രനെ അപഹസിക്കാന്‍ ശ്രമം നടക്കുന്നു. അപ്പോള്‍ ചോദ്യമിതാണ്. സിപിഐ സംസ്ഥാന സെക്രട്ടറിയും സമരംചെയ്ത് തല്ലുവാങ്ങിയ പാര്‍ട്ടി നേതാക്കളും തമ്മില്‍ നിലപാടുകളിലെ ദൂരമെത്ര? അതെന്തുകൊണ്ട്? 

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...