യൂണിവേഴ്സിറ്റി കോളജിലെ സമാധാന ആഹ്വാനങ്ങള്‍ പ്രഹസനമോ?

cp
SHARE

വിദ്യാര്‍ഥിക്ക് എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ കുത്തേറ്റതിനെതുടര്‍ന്ന് 10 ദിവസമായി അടച്ചിട്ട തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് നാളെ തുറക്കുകയാണ്. അക്രമരാഷ്ട്രീയത്തിന് കടിഞ്ഞാണിടുമെന്നും സ്വതന്ത്രമായ അന്തരീക്ഷം സൃഷ്ടിക്കുമെന്നും സര്‍ക്കാരും കോളജ് അധികൃതരും ആവര്‍ത്തിക്കുന്നു. എന്നാല്‍ നേതാക്കള്‍ പോര്‍വിളികള്‍ അവസാനിപ്പിക്കുന്നില്ല. കെ.എസ്.യുവിനെ ഉപദ്രവിച്ചാല്‍ തിരിച്ചടിക്കുമെന്ന് പൊലീസിനെ വെല്ലുവിളിക്കുന്നത് കെ.സുധാകരന്‍ എം.പിയാണ്. സമരം നടത്തുന്നവരുടെ ഉദ്ദേശം കോളജ് പ്രവര്‍ത്തനം തടസപ്പെടുത്തലാണെങ്കില്‍ നടക്കില്ലെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പുണ്ട്. യൂണിവേഴ്സിറ്റി കോളജ് വിഷയത്തിലെ  കെ.എസ്.യു സമരം ജനങ്ങളോടുള്ള വെല്ലുവിളിയെന്ന്   ഡിവൈ.എഫ്.ഐ ആരോപിക്കുന്നു. കൗണ്ടര്‍ പോയന്‍റ് പരിശോധിക്കുന്നു, യൂണിവേഴ്സിറ്റി കോളജിലെ സമാധാന ആഹ്വാനങ്ങള്‍ പ്രഹസനമോ ?

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...