മല്‍സ്യത്തൊഴിലാളികളുടെ പ്രതിഷേധം ന്യായമോ ?

counter-point5
SHARE

അതെ, ഒരു നടപടിക്രമങ്ങളും ചിട്ടവട്ടങ്ങളും നോക്കാതെ കേരളത്തെ പ്രളയജലത്തില്‍ നിന്ന് കൈപിടിച്ചുയര്‍ത്തിയവരാണ് മല്‍സ്യത്തൊഴിലാളികള്‍. കേരളത്തിന്‍റെ അഭിമാനസേനയെന്ന വിശേഷിപ്പിച്ച് അവരെ വാനോളം പുകഴ്‍ത്തി സര്‍ക്കാര്‍. പക്ഷേ എല്ലാം എല്ലാവരും മറന്നു. ഒരു ചാണ്‍ വയറിനുവേണഅടി കടലിനോട് മല്ലിടുന്ന മല്‍സ്യത്തൊഴിലാളിക്ക് അടിസ്ഥാന രക്ഷാമാര്‍ഗങ്ങള്‍ പോലും ഇന്നും അന്യം. . എൻജിൻ കേടായതിനേത്തുടർന്ന് ഉൾക്കടലിൽ പെട്ടു പോയ മല്‍സ്യത്തൊഴിലാളികള്‍ ഭാഗ്യംകൊണ്ട് മാത്രമാണ് കരയ്ക്കണഞ്ഞത്. 20 നോട്ടിക്കൽമൈൽ അകലെ മാത്രം കുടുങ്ങിക്കിടന്ന മത്സ്യത്തൊഴിലാളികളെ മൂന്നുദിവസമായി തിരച്ചിൽ നടത്തിയെന്ന് അവകാശപ്പെടുന്ന തീരസംരക്ഷണ സേനയുടെ ആധുനിക സംവിധാനങ്ങൾക്കൊന്നും കണ്ടെത്താനായില്ല. ഓഖിയെന്ന വന്‍ ദുരന്തമേറ്റുവാങ്ങിയ തീരങ്ങളില്‍ സ്വാഭാവികമായും പ്രതിഷേധമിരമ്പി. കൗണ്ടര്‍ പോയന്‍റ് പരിശോധിക്കുന്നു, മല്‍സ്യത്തൊഴിലാളികളുടെ പ്രതിഷേധം ന്യായമോ ?

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...