കർണാടകയിലെ പ്രതിസന്ധി എങ്ങനെ അതിജീവിക്കും? ഗവര്‍ണര്‍ സംരക്ഷിക്കുന്നതാരെ?

counter
SHARE

സഖ്യസര്‍ക്കാര്‍ എന്ന രോഗി കര്‍ണാടകയില്‍ ഐസിയുവില്‍ ജീവനുവേണ്ടി മല്ലിട്ട് കിടക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഭൂരിപക്ഷമെന്ന ഓക്സിജന്‍ കിട്ടി രോഗി രക്ഷപ്പെടുമെന്ന ആത്മവിശ്വാസം ഇനിയും കൈവിടാതെ പരിചരിച്ചുകൊണ്ടേയിരിക്കുന്നു ബന്ധുക്കള്‍. ഗവര്‍ണര്‍ പറയുന്നു വേഗം വേണം തീരുമാനമെന്ന്. അതേത് അധികാരം വച്ചെന്ന ചോദ്യത്തോടെ സര്‍ക്കാര്‍ പറയുന്നു നടപ്പില്ലെന്ന്. അങ്ങനെ എച്ച് ഡി കുമാരസ്വാമി സര്‍ക്കാരിന്റെ വിശ്വാസവോട്ടിന് കര്‍ണാടക നിയമസഭയില്‍ രണ്ടുപകല്‍ പിന്നിട്ടിട്ടും നേരമായില്ല. ചില കാര്യങ്ങളില്‍ വ്യക്തതതേടി സര്‍ക്കാരും കോണ്‍ഗ്രസ് പാര്‍ട്ടിയും സുപ്രീംകോടതിയെ വീണ്ടും സമീപിച്ചിട്ടുമുണ്ട്. സമയമെത്ര എടുത്താലും എങ്ങനെ ഈ പ്രതിസന്ധി അതിജീവിക്കുമെന്നാണ് കോണ്‍ഗ്രസ് വിശ്വസിക്കുന്നത്? രണ്ടാം വട്ടവും അന്ത്യശാസനം നല്‍കുന്ന ഗവര്‍ണര്‍ സംരക്ഷിക്കുന്നത് ഏത് താല്‍പര്യമാണ്? 

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...