സമരഭൂമിയാവുന്ന അതിരൂപതാ ആസ്ഥാനം; പ്രശ്നങ്ങളുടെ പോക്ക് എവിടേക്ക്?

cp-18-07-2019
SHARE

ഭരണസിരാകേന്ദ്രത്തിനോ നിയമസഭാ മന്ദിരത്തിനോ മുന്നിലെ സമരമല്ല, സമരക്കാര്‍ രാഷ്ട്രീയനേതാക്കളോ പ്രവര്‍‌ത്തകരോ അല്ല. സിറോ മലബാര്‍ സഭയില്‍ എറണാകുളം അങ്കമാലി അതിരൂപതാ ആസ്ഥാനത്തെ കാഴ്ചകളാണ് ഇന്ന് കണ്ടത്. കര്‍ദിനാളിനെ ഭരണച്ചുമതലയില്‍നിന്ന് നീക്കണമെന്നും വൈദികര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണമെന്നും അടക്കം ആവശ്യപ്പെട്ട് ഒരു വിഭാഗം വൈദികര്‍ നടത്തുന്ന പ്രത്യക്ഷസമരം. 

ഇടവക ശുശ്രൂഷകള്‍പോലും മാറ്റിവച്ചാണ് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി അവര്‍ മുമ്പ് കണ്ടിട്ടില്ലാത്ത സമരരീതി സ്വീകരിച്ചത്. തൃശൂരിലായിരുന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇതേക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിച്ചില്ല. അതേസമയം അദ്ദേഹത്തിനൊപ്പം നില്‍ക്കുന്ന വിഭാഗം ഈ സമരരീതിക്കെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തുണ്ട്. എവിടേക്കാണ് അതിരൂപതയിലെ പ്രശ്നങ്ങളുടെ പോക്ക്? എവിടെയാണ് എന്താണ് ഇതിനൊരു പരിഹാരം? 

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...