പൊലീസുകാർ ഒറ്റുകാരെന്ന് മുഖ്യമന്ത്രി പറയുമ്പോൾ അതിന്റെ അർഥമെന്ത്?

cp-16-07
SHARE

കഴിഞ്ഞ ഡിസംബര്‍ അവസാനത്തെ ഒരു രാവിലെ ശബരിമല ശരണപാത കണ്ട നിര്‍ഭാഗ്യകരമായ കാഴ്ചകളാണ് ഇത്. സര്‍ക്കാരിനെ നേരിട്ട് അറിയിച്ച് സുരക്ഷ ഉറപ്പാക്കിയത്തിയ തമിഴ്നാട്ടില്‍നിന്നുള്ള യുവതികളുടെ സംഘം മനീതിസംഘം അതുവരെ കിട്ടിയ പൊലീസ് സംരക്ഷണം പൊടുന്നനെ ഇല്ലാതായി ചിതറിയോടിയ ചിത്രം. അതേക്കുറിച്ച് ആറുമാസശേഷം പൊലീസ് മന്ത്രികൂടിയായ മുഖ്യമന്ത്രി പറയുന്നു അന്നത്തെ പൊലീസ് നടപടി നാറാണത്ത് ഭ്രാന്തനെപ്പോലെയെന്ന്. യുവതീപ്രവേശവിധി വന്നശേഷം ശബരിമലയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിയില്‍നിന്ന് ഒഴിഞ്ഞുമാറി. അതിലും ഗുരുതര ആരോപണം, പൊലീസ് ആര്‍എസ്എസിന് വിവരം ചോര്‍ത്തി എന്നതാണ്. ഡിവൈഎസ്പി റാങ്കുവരെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് പിണറായി വിജയന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ആഞ്ഞടിച്ചത്. പൊലീസ് അവരുടെ ഡ്യൂട്ടി മറന്നെങ്കില്‍, വിവരം ചോര്‍ത്തിയെങ്കില്‍ മുഖ്യമന്ത്രി അത് പറയേണ്ട സമയം ഇതോ? സര്‍ക്കാര്‍ നയത്തിനൊപ്പം നില്‍ക്കാത്തവര്‍ക്കെതിരെ എന്തുചെയ്തു സര്‍ക്കാര്‍? 

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...