ഇതെന്ത് ജനാധിപത്യമെന്ന ചോദ്യത്തിന് ബിജെപിയുടെ മറുപടിയെന്ത്?

counter
SHARE

ബിജെപി ജനാധിപത്യത്തെ കശാപ്പുചെയ്യുന്നു എന്നാരോപിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധം നടന്നു. അതിനെ എങ്ങനെ നേരിടും ആ പാര്‍ട്ടി എന്ന ചോദ്യം ഓരോദിവസവും എന്നോണം ബലപ്പെടുമ്പോള്‍ പിന്നെയും മണ്ണിടിച്ചിലാണ് മറ്റിടങ്ങളില്‍ക്കൂടി. കര്‍ണാടകയില്‍ സഖ്യസര്‍ക്കാര്‍ വിട്ട വിമതരുടെ എണ്ണം പതിനാറില്‍. രാജിയോ രക്ഷയോ എന്ന ചോദ്യത്തിലൂടെ കോണ്‍ഗ്രസ് കടന്നുപോകുമ്പോള്‍ തൊട്ടടുത്ത ഗോവയില്‍ ജനാധിപത്യം ലജ്ജിക്കുന്ന കാഴ്ച. ആകെയുള്ള പതിനഞ്ചില്‍ പത്ത് എംഎല്‍എമാര്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുന്നു. കൂറുമാറ്റമില്ല. രാജിയില്ല. എന്തിന് മറുകണ്ടംചാടിയെന്ന സാമാന്യ വിശദീകരണംപോലുമില്ല. നോക്കിനില്‍ക്കുന്നു കോണ്‍ഗ്രസ്. 40 അംഗ സഭയില്‍ കേവലം 13 എംഎല്‍എമാര്‍ മാത്രമുള്ള ബിജെപി 17 സീറ്റുള്ള കോണ്‍ഗ്രസിനെ ആദ്യം ഷോക്കടിപ്പിച്ചത് സര്‍ക്കാരുണ്ടാക്കി കാട്ടിയാണല്ലോ. ബിജെപിക്ക് ആവശ്യമുള്ളപ്പോള്‍ ലഭ്യമാകുന്ന വില്‍പ്പനച്ചരക്കോ ഇവിടങ്ങളിലൊക്കെ ഇപ്പോള്‍ കോണ്‍ഗ്രസ്? ഇതെന്ത് ജനാധിപത്യമെന്ന ചോദ്യത്തിന് മുന്നില്‍ ബിജെപിയുടെ മറുപടിയെന്താണ്? വിഡിയോ കാണാം

MORE IN COUNTER POINT
SHOW MORE
Loading...
Loading...