ഫൈനൽ അർഹിക്കുന്നില്ലേ; ഇന്ത്യയ്ക്ക് പിഴച്ചതെവിടെ? ഇന്ത്യന്‍ തന്ത്രങ്ങള്‍ തെറ്റിയതോ?

counter-100719
SHARE

1983ലെ ജൂണ്‍. ആദ്യ റൗണ്ടിനപ്പുറം പോകുമെന്ന് ആരും പ്രതീക്ഷിക്കാഞ്ഞ ഒരു ടീം വിവിയന്‍ റിച്ചാഡ്സിന്റെയും ഗ്രീനിഡ്ജിന്റെയുമൊക്കെ വെസ്റ്റിന്‍ഡീസിനെ തകര്‍ത്ത് ക്രിക്കറ്റ് ലോകകിരീടം ഇന്ത്യയുടേതാക്കി. ഇന്ത്യയില്‍ ക്രിക്കറ്റിനെ മാറ്റിമറിച്ച ലോകകപ്പ്. ഏകദിന ക്രിക്കറ്റ് വളര്‍ന്നു, കളിക്കാരുണ്ടായി, കാണികളുണ്ടായി, പരസ്യക്കാരുണ്ടായി.

അതേ ഇംഗ്ലണ്ടിലേക്ക് 2019ല്‍ വിമാനം കയറിയത് ലോകത്തെ മുന്‍നിര ടീമായ ഇന്ത്യ. ലോര്‍ഡ്സില്‍നിന്ന് വീണ്ടുമൊരു ലോകകിരീടം കോലിയും കൂട്ടുകാരും കൊണ്ടുവരുമെന്ന് കോടിക്കണക്കിന് ആരാധകരുടെ പ്രതീക്ഷ. പക്ഷെ ലോര്‍ഡ്സിലേക്ക് ടിക്കറ്റെടുക്കാനാകാതെ ടീം ഇന്ത്യ ഓള്‍ഡ് ട്രാഫോര്‍ഡില്‍നിന്ന് മടങ്ങുകയാണ്. ന്യൂസീലന്‍ഡിനോട് തോറ്റ്. ക്രിക്കറ്റിലെ സൂപ്പര്‍ പവറിന് എവിടെയാണ് പിഴച്ചത്? 2019 ഫൈനല്‍ ഇന്ത്യ അര്‍ഹിക്കാത്തതോ ഇന്ത്യന്‍ തന്ത്രങ്ങള്‍ തെറ്റിയതോ? 

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...