ഗാന്ധി കുടുംബം കോണ്‍ഗ്രസിനെ കയ്യൊഴിയുന്നോ ?

Counter3
SHARE

രണ്ടാം നരേന്ദ്രമോദി സര്‍ക്കാര്‍ പ്രവര്‍ത്തനസജ്ജമാവുകയാണ്. സാമ്പത്തിക പരിഷക്കരണങ്ങൾ, തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കൽ, കാർഷിക പ്രശ്നങ്ങൾ,  തുടങ്ങി രാജ്യത്ത് അടുത്ത അഞ്ചുവര്‍ഷം നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികള്‍ ചര്‍ച്ച ചെയ്യാന്‍ നീതി ആയോഗ് കൗണ്‍സില്‍ യോഗം ചേര്‍ന്നു.  ജനാധിപത്യത്തില്‍ സര്‍ക്കാരെടുക്കുന്ന തീരുമാനങ്ങളെ വിമര്‍ശനാത്മകമായി നോക്കി കാണിക്കുന്നതിലും തിരുത്തുന്നതിലും പ്രതിപക്ഷത്തിന്‍റെ പങ്ക് വളരെ വലുതാണ്. എന്നാൽ മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് നാഥനില്ലാക്കളരിയായിരിക്കുന്നു. നീതി ആയോഗ് യോഗത്തിന് മുന്നോടിയായുള്ള കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചത് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങാണ്. പാര്‍ട്ടിയുടെ നയവും നിലപാടുകളും തീരുമാനിക്കേണ്ട യോഗത്തില്‍ അധ്യക്ഷം വഹിക്കാന്‍ രാഹുല്‍ ഗാന്ധി ഇല്ലായിരുന്നു. തിരഞ്ഞെടുപ്പ് തിരിച്ചടിയോടെ അധ്യക്ഷസ്ഥാനം ഒഴിയുന്നു എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന അദ്ദേഹം വിദേശത്താണെന്നാണ് വിവരം. ഗാന്ധി കുടുംബം കോണ്‍ഗ്രസിനെ കയ്യൊഴിയുന്നോ ?

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...