സിഐയുടെ തിരോധാനവും കുടുംബത്തിന്റെ പരാതിയും എന്താണ് വ്യക്തമാക്കുന്നത്?

counter-image
SHARE

കേരള പൊലീസിലെ ഒരു ഇന്‍സ്പെക്ടറെ കൊച്ചി നഗരത്തില്‍നിന്ന് കാണാതായിട്ട് രണ്ടുപകല്‍. സെന്‍ട്രല്‍ സിഐ നവാസ്. തന്റെ ഭര്‍ത്താവ് മേലുദ്യോഗസ്ഥരില്‍നിന്ന് കടുത്ത മാനസിക പീഡനം നേരിട്ടിരുന്നുവെന്ന് പരാതിപ്പെട്ട നവാസിന്റെ ഭാര്യ ഇന്നത് മാധ്യമങ്ങളോട് തുറന്നുപറഞ്ഞു. അസിസ്റ്റന്റ് കമ്മിഷണര്‍ വ്യക്തിപരമായി അധിക്ഷേപിച്ചു, കള്ളക്കേസ് എടുക്കാന്‍ നിര്‍ബന്ധിച്ചു. പിടിച്ചുനില്‍ക്കാന്‍ പറ്റാതായപ്പോഴാണ് നവാസ് പോയതെന്നും ഭാര്യ പറയുന്നു.

മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ എസിപിക്കെതിരെ നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റ് പൊലീസുകാര്‍ കേള്‍ക്കുംവിധം വയര്‍ലെസിലൂടെ അധിക്ഷേപിച്ചു. വയര്‍ലെസ് റെക്കോര്‍ഡ് പരിശോധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ അന്വേഷണത്തെക്കുറിച്ച് ഈ നേരമായിട്ടും ഒരു മറുപടിയും പൊലീസില്‍നിന്ന് കിട്ടിയില്ലെന്നും നവാസിന്റെ ഭാര്യ. സിഐയുടെ തിരോധാനവും അതേക്കുറിച്ച് കുടുംബം പരാതിപ്പെടുന്നതും എന്താണ് വ്യക്തമാക്കുന്നത്? ഇത് ഒറ്റപ്പെട്ടതോ? സ്വാഗതം കൗണ്ടര്‍പോയിന്റിലേക്ക്. 

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...