നസീര്‍ വധശ്രമക്കേസിലെ ഗൂഢാലോചന പുറത്തുവരുമോ..?

counter-image
SHARE

പെരിയ ഇരട്ടക്കൊലക്കേസിന്‍റെ പാപഭാരം തീരും മുമ്പാണ് തലശ്ശേരിയിൽ മുൻ സിപിഎം നേതാവും വടകര ലോക്‌സഭാ മണ്ഡലം സ്വതന്ത്ര സ്‌ഥാനാർഥിയുമായ സി.ഒ.ടി. നസീർ ആക്രമിക്കപ്പെട്ടത്.  പാർട്ടി വിമതനായിരുന്ന ടി.പി.ചന്ദ്രശേഖരനെ അപായപ്പെടുത്തിയ രീതിയോടും സമാനതകളേറെയുണ്ടായിരുന്ന സംഭവത്തിന്‍റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നു. ഒരു പരിഷ്കൃതസമൂഹത്തിന് ചിന്തിക്കാനാവാത്ത ക്രൂരതയാണ് ഈ ദൃശ്യങ്ങളില്‍ തെളിയുന്നത്. സംഭവത്തിന്‍റെ ഗൗരവമേറുന്നത് തന്നെ വധിക്കാൻ ശ്രമിച്ച സംഭവത്തിനു പിന്നിൽ പ്രവർത്തിച്ചത് എ.എൻ.ഷംസീർ എംഎൽഎയാണെന്ന നസീറിന്‍റെ ആരോപണത്തിലാണ്.  എന്നാല്‍ സിപിഎം പ്രാദേശിക നേതാക്കള്‍പ്പുറം അന്വേഷണസംഘം എത്തിയിട്ടുമില്ല. നസീര്‍ വധശ്രമക്കേസിലെ ഗൂഢാലോചന പുറത്തുവരുമോ..? 

MORE IN COUNTER POINT
SHOW MORE
Loading...
Loading...