രണ്ടാംവട്ടത്തെ ആദ്യവാക്പോര് കേരളത്തിൽ; എന്തുകൊണ്ട് കേരളമണ്ണ്?

counter
SHARE

സീറ്റൊന്നും തന്നില്ലെങ്കിലും കേരളത്തോട് വിവേചനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തെ വാരാണസിപോലെ കാണുന്നതിനാലാണ് ആദ്യം നന്ദി പറയാന്‍ കേരളത്തിലെത്തിയതെന്ന് ഗുരുവായൂരില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞു. അതേസമയം കേരളത്തിന്‍റെ മറ്റൊരു വശത്ത്, നരേന്ദ്രമോദിയുടെ വിഷം ചീറ്റലിനെതിരെയാണ് തന്‍റെ പോരാട്ടമെന്ന് വയനാടിന്‍റെ എംപികൂടിയായ രാഹുല്‍ ഗാന്ധി പറഞ്ഞു. വര്‍ഗീയ വിഷം ചീറ്റി രാജ്യത്തെ ഭിന്നിപ്പിക്കാനാണ് മോദിയുടെ ശ്രമമെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. രണ്ടാം നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള ആദ്യ രാഷ്ട്രീയ വാക്പോരിന് കേരളത്തിന്‍റെ മണ്ണില്‍ തുടക്കമായി.  എന്തുകൊണ്ട് ആദ്യം കേരളം?

MORE IN COUNTER POINT
SHOW MORE
Loading...
Loading...