മന്ത്രവാദത്തിന്റെ ഇരകൾ; ഇവയെല്ലാം നമ്മുടെ നാടിനെക്കുറിച്ച് പറയുന്നത് എന്ത്?

counter-150519
SHARE

ബാങ്കിന്റെ ജപ്തിഭീഷണി മറികടക്കാനാകാത്ത ഒന്നുതന്നെയാണ് പലയിടത്തുമെന്നപോലെ കേരളത്തിലും നിരവധിപേര്‍ക്ക്. ഇന്നലെ തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍  ജീവനൊടുക്കിയ അമ്മയും മകളും ഈ ഭീഷണിയുടെ ഇരകളാണെന്ന തോന്നലിനും മതിയായ പശ്ചാത്തലമുണ്ട്. മൊറട്ടോറിയം നിലനില്‍ക്കെ ബാങ്ക് ജീവനക്കാരുെട ഭാഗത്തുനിന്നുണ്ടായ നീക്കത്തോട് വന്‍ പ്രതിഷേധമുയര്‍ന്നപ്പോഴാണ് നാടകീയ വഴിത്തിരിവ്. ലേഖയും മകളും ജീവനൊടുക്കിയ മുറിയിലെ ചുവരില്‍  പതിച്ച നിലയില്‍ കണ്ടെത്തിയ കുറിപ്പ്. കുടുംബപ്രശ്നമാണ് മരണകാരണമെന്ന ആത്മഹത്യാക്കുറിപ്പ് തൊട്ടുപിന്നാലെ ലേഖയുടെ ഭര്‍ത്താവിനെയും അമ്മയെയും അടുത്ത രണ്ട് ബന്ധുക്കളെയും പൊലീസ് വലയിലാക്കി. 

പിന്നെ കേള്‍ക്കുന്നത് പരിഷ്കൃതമെന്നും നവോത്ഥാനം പിന്നിട്ടതെന്നും നമ്മള്‍ അവകാശപ്പെടുന്ന ഈ കേരളത്തില്‍ ഇന്നും നടക്കുന്ന പലതിനെയും കുറിച്ചാണ്. സ്ത്രീധനപീഡനം, മന്ത്രവാദം. ബാങ്കിന്റെ ജപ്തി നോട്ടീസ് തന്റെ ഭര്‍ത്താവ് ആല്‍ത്തറയില്‍വച്ച്  പൂജിക്കുകയാണ് പതിവത്രേ. സ്വന്തം കുഞ്ഞിനെ ആണ്‍സുഹൃത്ത് മൃതപ്രായനാക്കിയിട്ടും നിസംഗതയോടെയിരുന്ന തൊടുപുഴയിലെ അമ്മയെ ഓര്‍മ്മയില്ലേ. ഭര്‍ത്താവും അമ്മയും ചേര്‍ന്ന് പട്ടിണിക്കിട്ട് കൊന്ന കൊല്ലത്തെ ഒരു പാവം യുവതിയുടെ ദൈന്യത ഓര്‍മ്മയില്ലേ? മന്ത്രവാദത്തിന്റെ പലതായ ഇരകളെ ഓര്‍മ്മയില്ലേ? ഇതെല്ലാം എന്താണ് നമ്മുടെ കേരളം എന്ന് നമ്മള്‍  അഭിമാനിക്കുന്ന നമ്മുടെ നാടിനെക്കുറിച്ച് പറയുന്നത്?

MORE IN COUNTER POINT
SHOW MORE