ചട്ടങ്ങളും നടപടികളും പാവപ്പെട്ടവന് മാത്രമോ ?

counter23
SHARE

നിർധനർക്കും സാധാരണക്കാർക്കും നീതി ഈ നാട്ടില്‍ അന്യമാണെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുന്നു. വോട്ടു ചോദിച്ചെത്തിയവരടക്കം ഒരാളുമില്ലായിരുന്നു വൈഷ്ണവിക്കും അമ്മയ്ക്കും കരുത്താകാന്‍. ബാങ്കിന്‍റെ ജപ്തി ഭീഷണിയില്‍ ജീവനൊടുക്കിയ പത്തൊമ്പതുകാരി വൈഷ്ണവിയുടെയും അമ്മ ലേഖയുടെയും ജീവന് ഉത്തരം പറയാന്‍ കേരളം ബാധ്യസ്ഥമാണ്.  അഞ്ചുലക്ഷം രൂപ വായ്പയെടുത്തതാണ് രണ്ടു സ്ത്രീകളുടെ ദാരുണ അന്ത്യത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. ഓര്‍ക്കണം, കോടികള്‍ തട്ടിച്ച് മുങ്ങുന്ന മല്യമാരും നീരവ് മോദിമാരും വിദേശത്ത് സുഖിക്കുമ്പോളാണ് അഞ്ചുലക്ഷത്തിന്‍റെ പേരില്‍ ദരിദ്രകുടുംബം മരണത്തെ പുല്‍കേണ്ടി വരുന്നത്. ചട്ടങ്ങളും നടപടികളും പാവപ്പെട്ടവന് മാത്രമോ ?

MORE IN COUNTER POINT
SHOW MORE