നാഥുറാം ഗോഡ്സെയുടെ മതത്തിന് 2019ല്‍ എന്തു പ്രസക്തി?

counter-point
SHARE

രാഷ്ട്രപിതാവിനെ കൊലപ്പെടുത്തിയത് നാഥുറാം ഗോഡ്സെ ആണെന്ന് തലമുറകള്‍ പഠിപ്പിച്ചുകൊടുക്കും നാം. അത് ചരിത്രം. പക്ഷേ ഗാന്ധി ഘാതകന്‍റെ മതം നാം ഓര്‍ത്തെടുക്കേണ്ടതുണ്ടോ? ചലച്ചിത്ര താരവും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ ഹാസനാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവാണെന്ന് കമല്‍ പറഞ്ഞത് തിരഞ്ഞെടുപ്പു പ്രചാരണ പ്രസംഗത്തിലാണ്. ഹിന്ദു തീവ്രവാദമെന്ന പ്രയോഗവും ഇസ്ലാം വിരുദ്ധത നിറഞ്ഞ വിദ്വേഷ പ്രസംഗങ്ങളും കളംപിടിച്ച പൊതുതിരഞ്ഞെടുപ്പു രംഗത്ത് മതവിദ്വേഷത്തിന്‍റെ മറ്റൊരു അധ്യായം കൂടി എഴുതിചേര്‍ത്തു കമലിന്‍റെ പ്രസംഗം. നാഥുറാം ഗോഡ്സെയുടെ മതത്തിന് 2019ല്‍ എന്തു പ്രസക്തി ?

MORE IN COUNTER POINT
SHOW MORE