സുപ്രധാന തീരുമാനങ്ങൾ ലാഘവത്തോടെ; രാജ്യസുരക്ഷയെ വെല്ലുവിളിക്കുന്നത് ആര്?

counter-point-may-11
SHARE

130 കോടി ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്തേണ്ട സുപ്രധാനമായ ഒരു തീരുമാനം അദ്ദേഹത്തിന്‍റെ ഭരണകാലത്ത് എടുത്തത് എങ്ങനെയെന്ന്. ബലാകോട്ടില്‍ ആക്രമണം നടത്താന്‍ തയാറായിരുന്ന ഇന്ത്യന്‍‌ വ്യോമസേന മോശം കാലാവസ്ഥ കണ്ട് അല്‍പമൊന്ന് മടിച്ചു. മേഘാവൃതമായ ആകാശവും മഴയും ആക്രമണത്തിന്‍റെ ദിവസം മാറ്റുന്നതിനെക്കുറിച്ച് വ്യോമസേന ഉന്നതരെ ചിന്തിപ്പിച്ചു. അപ്പോഴാണ് പ്രധാനമന്ത്രി ഇടപെട്ടത്. 

കാര്‍മേഘങ്ങള്‍ നല്ലതാണ്, കാരണം നമ്മുടെ വിമാനങ്ങളെ അവരുടെ റഡാറില്‍ നിന്ന് മറയ്ക്കുമല്ലോ എന്ന പ്രധാനമന്ത്രിയുടെ ബുദ്ധിയാണത്രെ അന്നു തന്നെ ആക്രമണം നടത്താനുള്ള കാരണം. രാജ്യരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങള്‍ ഇത്രലാഘവത്തോടെയാണോ എടുക്കുന്നതെന്ന വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി. കൗണ്ടര്‍ പോയന്‍റ് ചോദിക്കുന്നു, രാജ്യസുരക്ഷയെ വെല്ലുവിളിക്കുന്നത് ആര് ?

MORE IN COUNTER POINT
SHOW MORE