നീതിപീഠത്തിലെ നാടകീയ നീക്കങ്ങൾ; അപടകത്തിലാവുന്നത് ജുഡീഷ്യറിയോ സ്ത്രീയുടെ അന്തസോ?

sexual-harasment-case-against-cji-counter-point
SHARE

അസാധാരണ ദിവസമായിരുന്നു ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിന് ഇന്ന്. സാക്ഷാല്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ലൈംഗികമായി പീഡിപ്പിച്ചു എന്ന മുന്‍ ജീവനക്കാരിയുടെ പരാതിയാണ് ഇന്ന് രാജ്യത്തിന്‍റെയാകെ ശ്രദ്ധ കോടതിയിലേക്ക് തിരിച്ചത്.  വൈകാരികമായാണ് ജസ്റ്റിസ് രഞ​്ജന്‍ ഗോഗോയി തനിക്കെതിരായ ആരോപണത്തോട് പ്രതികരിച്ചത്. തനിക്കെതിരായ വലിയ ഗൂഢാലോചനയാണ് പരാതിക്ക് പിന്നിലെന്ന് ചീഫ് ജസ്റ്റിസ് പറയുന്നു. തന്നെ വിലയ്ക്കെടുക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടവരാണ് പരാതിക്കാരിക്ക് പിന്നില്‍. 

ജുഡീഷ്യറിയുടെ സ്വതന്ത്ര സ്വഭാവം ഭീഷണിയിലെന്ന് ജനങ്ങളെ അറിയിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് പറയുന്നു. പക്ഷേ തൊഴിലിടത്തെ ലൈംഗിക അതിക്രമമാണ് അദ്ദേഹത്തിന് എതിരായ പരാതി. നിയമത്തിന് മുന്നില്‍ അദ്ദേഹത്തിന് ഇളവുകളുണ്ടോ ? ജുഡീഷ്യറുടെ സ്വാതന്ത്ര്യമോ സ്ത്രീയുടെ അന്തസോ അപകടത്തിലാവുന്നത് ? 

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.