യോഗിക്ക് മൂക്കുകയര്‍; കമ്മിഷന് പല്ലുമുളച്ചോ; കോടതി താക്കീതില്‍ ഉലഞ്ഞോ?

couter-yogi-15
SHARE

മുസ്‍ലിം ലീഗിനെതിരായ വൈറസ് പരാമര്‍ശത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടി. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് നാളെ രാവിലെ ആറുമുതല്‍ മൂന്നുദിവസത്തേക്ക് യോഗിക്ക് സമ്പൂര്‍ണ വിലക്കേര്‍പ്പെടുത്തി. വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ബി.എസ്.പി അധ്യക്ഷ മായാവതിയെയും രണ്ടുദിവസത്തേക്ക് വിലക്കി. സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനമുണ്ടായി മണിക്കൂറുകള്‍ക്കകമാണ് നടപടി. വിദ്വേഷപരാമര്‍ശങ്ങള്‍ക്കെതിരെ ഞങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്ന് സുപ്രീംകോടതിയില്‍ നിലപാടെടുത്ത ശേഷമാണ് തിരഞ്ഞെടുപ്പു കമ്മിഷന്‍ നടപടിയെടുക്കാന്‍ തുനിഞ്ഞത്. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടി മാതൃകാപരമോ? 

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.