തിരഞ്ഞെടുപ്പ് വിഷയമാകുന്ന സൈന്യം; രാഷ്ട്രീയലാഭം ആർക്ക്?

counter-point-1204
SHARE

സൈന്യത്തെ രാഷ്ട്രീയവത്കരിക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് മുന്‍ സൈനിക ഉദ്യോഗസ്ഥർ അയച്ച കത്തിനെ ചൊല്ലി വിവാദം. കത്ത് അയച്ചിട്ടില്ലെന്ന് കരസേന മുൻ മേധാവി ജനറൽ എസ്.എഫ് റോഡ്രിഗസും കത്തിൽ ഒപ്പുവെച്ചിട്ടില്ലെന്ന് മുൻ വ്യോമസേനാ മേധാവി എൻ.സി സൂരിയും വ്യക്തമാക്കി. എന്നാൽ കത്തിന് സ്ഥിരീകരണവുമായി നാവികസേന മുൻ മേധാവി അഡ്മിറൽ സുരേഷ് മേത്ത രംഗത്തുവന്നു. കത്ത് വ്യാജമാണെന്ന് കേന്ദ്രം വ്യക്തമാക്കി.

പുൽവാമ ഭീകരാക്രമണവും ബാലാക്കോട്ട് തിരിച്ചടിയും തിരഞ്ഞെടുപ്പില്‍ ബിജെപി രാഷ്ട്രീയ ആയുധമാക്കുന്നുവെന്ന വിമർശനങ്ങൾക്കിടെയാണ് രാഷ്ട്രപതിക്കുള്ള  മുന്‍ സൈനിക ഉദ്യോഗസ്ഥരുടെ കത്ത്  പുറത്തുവന്നത്. കര, നാവിക , വ്യോമ സേനകളിലെ എട്ടു മുന്‍ മേധാവികൾ ഉൾപ്പെടെ  156 മുന്‍ സൈനിക ഉദ്യോഗസ്ഥരുടെ പേരുകളാണ്   കത്തിലുള്ളത്. കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷ പാർട്ടികൾ  കത്ത് രാഷ്ട്രീയ ആയുധമാക്കി. പിന്നാലെ,  കത്ത് അയച്ചിട്ടില്ലെന്നും  ആരാണ് ഇതിനു പിന്നില്ലെന്ന് അറിയില്ലെന്നും വ്യക്തമാക്കി കത്തിലെ ഒന്നാം പേരുകാരനായ കരസേന മുൻ മേധാവി ജനറൽ എസ്.എഫ് റോഡ്രിഗസ് രംഗത്തുവന്നു. 

കത്തിൽ ഒപ്പുവെച്ചിട്ടില്ലെന്ന് മുൻ വ്യോമസേനാ മേധാവി  എൻ.സി സൂരിയും അറിയിച്ചു. എന്നാൽ കത്തിന് സ്ഥിരീകരണവുമായി നാവികസേന മുൻ മേധാവി അഡ്മിറൽ സുരേഷ് മേത്ത രംഗത്തെത്തി. സൈന്യത്തെ മോദിയുടെ സേനയെന്നു വിശേഷിപ്പിച്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയെയും വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ ചിത്രങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചതിനെയും കത്തില്‍ വിമർശിക്കുന്നുണ്ട്. കത്ത് ലഭിച്ചിട്ടില്ലെന്ന് രാഷ്ട്രപതി ഭവൻ വൃത്തങ്ങൾ പ്രതികരിച്ചപ്പോൾ, കത്ത് വ്യാജമാണെന്ന് പ്രതിരോധ മന്ത്രി നിർമല സീതാരാമൻ പറഞ്ഞു.

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.