ശബരിമല ഏതുരൂപത്തില്‍ ചര്‍ച്ചചെയ്യരുതെന്നാണ് ഇലക്ടറല്‍ ഓഫിസര്‍ പറയുന്നത്?

counter-1203
SHARE

ശബരിമല ചര്‍ച്ചചെയ്യാമോ ഈ തിരഞ്ഞെടുപ്പില്‍? ചര്‍ച്ചചെയ്യാമെങ്കില്‍ എങ്ങനെ? ശബരിമലയാകും മുഖ്യ വിഷയങ്ങളിലൊന്ന് കേരളത്തില്‍ എന്ന് ഉറപ്പിക്കപ്പെട്ടശേഷം പൊടുന്നനെ രൂപപ്പെട്ട സംശയവും വിവാദവുമാണ് ഇത്. ഇന്നലെയെടുത്ത നിലപാടില്‍ സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ഉറച്ചുനില്‍ക്കുകയാണ്. ശബരിമല വിഷയം പ്രചാരണവിഷയമാക്കരുതെന്ന് ടിക്കാറാം മീണ ആവര്‍ത്തിച്ചു. മതപരമായ വിഷയങ്ങളും ആരാധനാലയങ്ങളും ഉപയോഗിച്ച് വോട്ടുപിടിക്കാന്‍ അനുവദിക്കില്ല. പാര്‍ട്ടികള്‍ കാണിക്കുന്ന തോന്ന്യാസം നോക്കിയിരിക്കില്ല എന്നുകൂടി പറഞ്ഞു ഇന്ന് ടിക്കാറാം. ശബരിമല വിവാദങ്ങള്‍ മാറ്റിനിര്‍ത്താനാകാത്തവിധം പ്രധാനമാണ് ഈ തിരഞ്ഞെടുപ്പില്‍ എന്നിരിക്കെ ചോദ്യമിതാണ്. ശബരിമല ഏതുരൂപത്തില്‍ ചര്‍ച്ചചെയ്യരുതെന്നാണ് ഇലക്ടറല്‍ ഓഫിസര്‍ പറയുന്നത്? സ്വാഗതം കൗണ്ടര്‍പോയന്റിലേക്ക്.

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.