ജയരാജനെതിരെ കൊലക്കുറ്റം; വൈകിയെത്തിയ നീതിയോ രാഷ്ട്രീയായുധമോ?

counterpoint-cbi-11-02
SHARE

അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനും ടി.വി.രാജേഷ് എംഎൽഎയ്ക്കുമെതിരെ കൊലക്കുറ്റം. തലശേരി കോടതിയിൽ സിബിഐ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് ഷുക്കൂർ കേസിൽ ഇവർക്ക് പങ്കുണ്ടെന്ന് വ്യക്തമാക്കിയിരിക്കുന്നത്. സി.ബി.ഐ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും നിയമപരമായി നേരിടുമെന്നും സി.പി.എം. തിരഞ്ഞെടുപ്പ് അടുത്തു വരുമ്പോള്‍ കാണുന്ന ഇത്തരം കോപ്രായങ്ങള്‍ പരാജയഭീതിയില്‍ നിന്നെന്ന് കോടിയേരി ബാലകൃഷ്ണന്‍. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. ജയരാജനും രാജേഷിനുമെതിരെ കൊലക്കുറ്റം ചുമത്തിയത് വൈകിയെത്തിയ നീതിയോ രാഷ്ട്രീയായുധമോ?

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.