സര്‍ക്കാരിന്റെ അതേ സ്വരത്തില്‍ ദേവസ്വം ബോര്‍ഡ്; ആ നിലപാടിന് പിന്നാലാരാണ്?

counter-point-tdb
SHARE

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ശബരിമല ക്ഷേത്രത്തില്‍ യുവതികള്‍ കയറണം എന്ന നിലപാട് എന്നുതൊട്ടുണ്ടായി? എങ്ങനെയുണ്ടായി? സാവകാശ ഹര്‍ജിക്ക് തീരുമാനിച്ച ബോര്‍ഡ് എങ്ങനെയാണ് സര്‍ക്കാരിന്റെ നിലപാടിന്റെ അതേ സ്വരത്തില്‍ ഇന്നലെ സുപ്രീംകോടതിയില്‍ നിലപാടെടുത്തത്? 

ആര്‍ത്തവം ഇല്ലാതെ മനുഷ്യകുലത്തിന് നിലനില്‍പ്പില്ലെന്ന് ബോര്‍ഡിനെക്കൊണ്ട് പറയിച്ചതാരാണ്? ഇന്നലെ കോടതിയില്‍ വന്നത് ഇന്ന് കോടതിക്ക് പുറത്ത് വലിയ വിവാദമാകുമ്പോള്‍ രണ്ടുതട്ടിലായത് ദേവസ്വം പ്രസിഡന്റും ദേവസ്വം കമ്മിഷണറുമാണ്. കാര്യങ്ങളറിയില്ലെന്ന് എ പത്മകുമാര്‍. 

വിധി നേരത്തെ ബോര്‍ഡ് അംഗീകരിച്ചതാണെന്നും സാവകാശ ഹര്‍ജി അപ്രസക്തമായെന്നും കമ്മിഷണര്‍. സാവകാശ ഹര്‍ജിതന്നെ ആദ്യ പരിഗണനയെന്ന് വീണ്ടും പത്മകുമാര്‍. ബോര്‍ഡ് അധ്യക്ഷസ്ഥാനത്ത് അദ്ദേഹത്തിന്റെ സ്ഥാനംതന്നെ തുലാസിലാകുന്നതുവരെയാണ് കാര്യങ്ങള്‍. അപ്പോള്‍ വീണ്ടും അതേചോദ്യം. ആരാണ് കോടതിയിലെ ദേവസ്വം ബോര്‍ഡിന്റെ നിലപാട് തീരുമാനിച്ചത്?

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.