ശബരിമലയിലെ വീഴ്ചകള്‍ ബോധപൂര്‍വമോ ?

counter-point19119
SHARE

കേരളസര്‍ക്കാര്‍ രാജ്യത്തെ പരമോന്നത കോടതിയില്‍ ഉയര്‍ത്തിക്കാട്ടിയ ഒരു രേഖയുടെ ആധികാരികത സംബന്ധിച്ച് ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവര്‍ നടത്തിയ പ്രതികരണമാണ് ഈ കേട്ടത്. ശബരിമല യുവതീപ്രവേശം കേരളത്തില്‍ ഏറെ വൈകാരികമായ ഒന്നാണെന്ന് എത്ര നിഷേധിച്ചാലും എല്ലാവര്‍ക്കും ബോധ്യമുണ്ട്. ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ടതെന്ന് ഒരു വിഭാഗവും  ലിംഗസമത്വവുമായി ബന്ധപ്പെട്ടതെന്ന് മറുഭാഗവും വാദിക്കുന്നു. ഓരോ വാക്കിലും ന്യായാന്യായങ്ങളില്‍ തര്‍ക്കമുയരുന്ന വിഷയം. അതുകൊണ്ടു തന്നെയാണ് ശബരിമലയുമായി ബന്ധപ്പെട്ട ഓരോ വാക്കും ചര്‍ച്ചയാവുന്നത്.

51 യുവതികള്‍‌ പ്രവേശിച്ചുകഴിഞ്ഞു എന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ അതിന്‍റെ ആധികാരികത ചോദ്യം ചെയ്യപ്പടുന്നത്. അങ്ങനെ കയറിയെങ്കില്‍ വിശ്വാസസംരക്ഷകര്‍ പറയുംപോലെ എല്ലാ വിശ്വാസികളും ഈ പ്രായപരിധിയെ  ആചാരപരമായി കാണുന്നില്ലെന്നര്‍ഥം. ഇനി സര്‍ക്കാര്‍ പറയുന്നത് അസത്യമെങ്കില്‍ എരിതീയില്‍ വീണ്ടും വീണ്ടും എണ്ണയൊഴിക്കാനുള്ള ശ്രമം ഭരണാധികാരികള്‍ തന്നെ ചെയ്യുന്നെന്നര്‍ഥം. ഇതിനെല്ലാം പുറമേയാണ് മലചവിട്ടിയതിന്‍റെ പേരില്‍ ജീവന് ഭീഷണിയുണ്ടെന്ന സ്ത്രീകളുടെ പരാതിയില്‍ 51 സ്ത്രീകളുടെ പേരു കൂടി സര്‍ക്കാര്‍ തന്നെ പരസ്യമാക്കിയത്.  ശബരിമലയിലെ വീഴ്ചകള്‍ ബോധപൂര്‍വമോ ? 

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.