ഹര്‍ത്താലായി മാറി ജനരോഷവും ഏറ്റുവാങ്ങി; പഴി കേള്‍ക്കേണ്ടതോ ഈ പണിമുടക്ക്?

counter-point-strike
SHARE

രാജ്യത്തെ 136 കോടി ജനങ്ങളില്‍ 20 കോടിയിലേറെ തൊഴിലാളികള്‍ നടത്തുന്ന 48 മണിക്കൂര്‍ പണിമുടക്ക് അവസാനമണിക്കൂറുകള്‍ പിന്നിടുന്നു. തൊഴില്‍ അവകാശങ്ങളും സാമൂഹ്യക്ഷേമവും മുന്‍നിര്‍ത്തി 12 ഇന ആവശ്യങ്ങളുമായി രാജ്യത്ത് ബിഎംഎസ് ഒഴികെയുള്ള എല്ലാ തൊഴിലാളി സംഘടനകളും ചേര്‍ന്നാണ് പണിമുടക്കില്‍ പങ്കാളികളായത്. ജനങ്ങളുടെ ജീവിതത്തെ അടിമുടി ബാധിക്കുന്ന സമരാവശ്യങ്ങള്‍ പൊതു ആവശ്യമായി മാറേണ്ട പണിമുടക്ക് പക്ഷേ കേരളത്തില്‍ ഹര്‍ത്താലായി മാറി, ജനരോഷവും ഏറ്റുവാങ്ങി. 

ഹര്‍ത്താലാക്കി മാറ്റില്ലെന്നുറപ്പു പറഞ്ഞവര്‍ തന്നെ നിര്‍ബന്ധിച്ച് കടയടപ്പിക്കലും ട്രെയിന്‍ തടയലും ഒടുവില്‍ ഇന്ന് സ്റ്റേറ്റ് ബാങ്ക് ഓഫിസ് തകര്‍ക്കുന്നതും കേരളം കണ്ടു. രാജ്യവ്യാപകപണിമുടക്ക് കേരളത്തിന് പുറത്ത് ബംഗാളിലും ഛത്തീസ്ഗഡിലും ഒഡീഷയിലുമാണ്  ജനജീവിതത്തെ ബാധിച്ചത്.

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.