ചട്ടലംഘനമില്ലെന്ന മുഖ്യമന്ത്രിയുടെ വിശദീകരണം നിലനില്‍ക്കുമോ?

cp
SHARE

മന്ത്രി കെ.ടി ജലീലിന്‍റെ ബന്ധുനിയമന വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ നല്‍കിയ മറുപടിയാണിത്. കെ.ടി അദീബിനെ  ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജരാക്കിയതില്‍ ചട്ടം ലംഘിച്ചിട്ടില്ല.   ഈ നിയമനം ഒരു രൂപയുടെ പോലും നഷ്ടമുണ്ടാക്കിയിട്ടില്ല. ഇനി നിയമനം റദ്ദാക്കിയതെന്തിനെന്ന സംശയം ആര്‍ക്കെങ്കിലുമുണ്ടെങ്കില്‍, വിവാദങ്ങളില്‍ മനംമടുത്ത അദീബ് അഭ്യര്‍ഥിച്ചതനുസരിച്ച് മാതൃസ്ഥാപനത്തിലേക്ക് മടങ്ങിപ്പോകാന്‍ അനുവദിച്ചതാണ്. ചട്ടലംഘനമില്ലെന്ന മുഖ്യമന്ത്രിയുടെ വിശദീകരണം നിലനില്‍ക്കുമോ ? ഖജനാവിന് നഷ്ടമുണ്ടാക്കുന്ന നിയമനങ്ങളെ മാത്രമാണോ അഴിമതിപ്പട്ടികയില്‍പ്പെടുത്തിയിട്ടുള്ളത് ?  

MORE IN COUNTER POINT
SHOW MORE