നവോത്ഥാന വനിതാമതില്‍ ചോദ്യം ചെയ്യപ്പെടേണ്ടതുണ്ടോ?

counter0312
SHARE

ശബരിമലയുടെ പേരില്‍ സമുദായസംഘടനകളുടെ യോഗം വിളിച്ച മുഖ്യമന്ത്രി എടുക്കാച്ചരക്കുകളെ മഹത്വവല്‍ക്കരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ്.  ചെന്നിത്തല അതിരു കടക്കുന്നുവെന്നു മുഖ്യമന്ത്രി. വനിതാമതിലിനെ പൊളിക്കാന്‍ ശ്രമിക്കുന്നത് സ്ത്രീവിരുദ്ധതയാണെന്നും മുഖ്യമന്ത്രി. ബാബറി മസ്ജിദ്  പൊളിക്കാന്‍ കര്‍സേവകനായി പോയ സി.പി. സുഗതനെ പോലും നവോത്ഥാനത്തിന്‍റെ പേരില്‍ മഹത്വവല്‍കരിക്കാനുള്ള ശ്രമമാണ് പിണറായി വിജയന്റേതെന്ന് രമേശ് ചെന്നിത്തല. മതന്യൂനപക്ഷ സംഘടനകള്‍ക്ക് നവോത്ഥാനത്തില്‍ പങ്കില്ലെന്ന ആര്‍.എസ്.എസിന്‍റെ അഭിപ്രായമാണ് മുഖ്യമന്ത്രിക്കെന്നും പ്രതിപക്ഷം. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. നവോത്ഥാനവനിതാമതില്‍ ചോദ്യം ചെയ്യപ്പെടേണ്ടതുണ്ടോ?

MORE IN COUNTER POINT
SHOW MORE