
ശബരിമല നട നാളെ തുറക്കാനിരിക്കെ യുവതീപ്രവേശത്തില്‍ എന്ത് സംഭവിക്കും എന്ന് ഉറ്റുനോക്കിയവര്‍ക്ക് മുന്നില്‍ ഇരട്ട ക്ലൈമാക്സ്. ഒന്ന് സര്‍വകക്ഷികള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ അസന്നിഗ്ധമായി പറയുന്നു. ഒരു സാവകാശത്തിനും സര്‍ക്കാരില്ല, വേറെ വഴിയില്ല. വിധി നടപ്പാക്കണം. കഥ അവിടെ കഴിഞ്ഞു എന്ന് കരുതിയെങ്കില്‍ തെറ്റി. മണിക്കൂറുകള്‍ക്കുള്ളില്‍ വേറെ വഴിയുണ്ടായി. അത് സര്‍ക്കാര്‍ തുറന്നുപറഞ്ഞില്ല. തന്ത്രിയുമായും രാജകുടുംബപ്രതിനിധിയുമായും മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയില്‍ സാവകാശം തേടാനുള്ള വഴി ദേവസ്വംബോര്‍ഡിന് തേടാമെന്ന് മുഖ്യമന്ത്രി പറയുന്നു. പിന്നാലെ അത് ദേവസ്വംമന്ത്രിയും ബോര്‍ഡ് പ്രസിഡന്റും പരോക്ഷമായി സ്ഥിരീകരിക്കുന്നു. അപ്പോള്‍ ഓപ്ഷനുണ്ടായിട്ടും താല്പര്യമില്ലാഞ്ഞിട്ടോ ആ വഴി തേടേണ്ടെന്ന് സര്‍വകക്ഷിയോഗത്തില്‍ സര്‍ക്കാര്‍ നിലപാടെടുത്തത്? ബോര്‍ഡ് ഏറെ വൈകിയെടുക്കുന്ന ഈ തീരുമാനം പരിഹാരമുണ്ടാക്കുമോ ശബരിമലയില്‍? സ്വാഗതം കൗണ്ടര്‍പോയന്റിലേക്ക്.