കാണാതെപോയ സമവായത്തിനുള്ള മണിമുഴക്കമോ കോടതി ഇടപെടല്‍?

cp
SHARE

ഇത്രയും പ്രതികരണങ്ങളിലേക്ക് നയിച്ചത് സുപ്രീംകോടതി ഭരണഘടനാബെഞ്ചിന്റെ സുപ്രധാനമായ ഒരു തീരുമാനമാണ്. ശബരിമല യുവതീപ്രവേശത്തിന് എതിരായ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ ജനുവരി 22ന് കേള്‍ക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചു. എന്നാല്‍ സെപ്റ്റംബര്‍ 28ന് വന്ന വിധിക്കും ഉത്തരവിനും സ്റ്റേയില്ലെന്ന് എടുത്തുപറഞ്ഞു. അപ്പോള്‍ ഇനിയെന്താണ് സാഹചര്യം എന്ന ചര്‍ച്ചകള്‍ക്കിടെ നിര്‍ണായക നിലപാടുമായി സര്‍ക്കാര്‍ എത്തുന്നു. വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ ചേംബറില്‍ സര്‍വകക്ഷിയോഗം. ഇതുവരെ കാണാതെപോയ സമവായത്തിനുള്ള മണിമുഴക്കമോ കോടതി ഇടപെടല്‍? റിവ്യൂ ഹര്‍ജി കേള്‍ക്കുമെന്ന് തീരുമാനിക്കുമ്പോഴും വിധിക്ക് സ്റ്റേയില്ലെന്ന തീരുമാനമിരിക്കെ എന്താകണം സര്‍ക്കാര്‍ നയം, നിലപാട്? 

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.