ശബരിമലയിലെ പ്രശ്നങ്ങൾ കോടതി കാണുന്നുണ്ടോ?

counter-12-11-2018
SHARE

ശബരിമല കേസ് നാളെ സുപ്രീംകോടതിയില്‍. എല്ലാ പ്രായത്തിലെയും സ്ത്രീകള്‍ക്ക് പ്രവേശനമാകാം എന്ന വിധിക്കെതിരെ ഹര്‍ജി നല്‍കിയവരും വിധിയെ മാനിച്ചവരും അടക്കം എല്ലാവരും കാത്തിരിക്കുന്നു കോടതി എന്ത് പറയുന്നു എന്നറിയാന്‍. തീര്‍ഥാടന സീസണ്‍ നാലുദിവസം അപ്പുറമുണ്ട്. നിര്‍ണായകമാണ് കോടതിയുടെ തീര്‍പ്പ്. . റിവ്യൂ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കുന്നില്ല എന്നതുതന്നെ ചില സൂചനകള്‍ നല്‍കുന്നു. 

വിധി നടപ്പാക്കാന്‍ ഇറങ്ങിയ സര്‍ക്കാര്‍ നേരിട്ട സാഹചര്യം, വിധിയുടെ ആനുകൂല്യത്തില്‍ മലചവിട്ടാനെത്തിയവര്‍ക്ക് നേരിട്ടത്, സംശയത്തിന്റെ പേരില്‍ അമ്പത് പിന്നിട്ട സ്ത്രീകള്‍ നേരിട്ട ദുരവസ്ഥ, തെരുവിലിറങ്ങി സമാധാനത്തോടെ വിധിക്കെതിരെ പ്രതികരിച്ച പതിനായിരങ്ങളുടെ വികാരം. ഇതെല്ലാം കോടതി കാണാന്‍ സാഹചര്യമുണ്ടോ? എല്ലാം കേട്ട് കോടതി മറിച്ചൊന്ന് പറയുമോ? പറയുന്നില്ലെങ്കില്‍ എന്താകും എന്താകണം ഇനിയുള്ള പ്രതികരണങ്ങള്‍? 

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.