
നെയ്യാറ്റിന്‍കരയില്‍ വിജിയും മക്കളും സനലിന്റെ അമ്മയും കണ്ണീരോടെ നീതിക്കു വേണ്ടി കേഴാന് തുടങ്ങിയിട്ട് ഒരാഴ്ചയാകുന്നു. ഒറ്റ രാത്രികൊണ്ട് ഒരു കുടുംബത്തെ അനാഥമാക്കിയ പ്രതി, നെയ്യാറ്റിന്‍കരയിലെ മുതിര്‍ന്ന പൊലീ്സ് ഉദ്യോഗസ്ഥന് ഇപ്പോള്‍ യാത്രയിലാണെന്നാണ് പൊലീസ് പറയുന്നത്. കേരളപൊലീസിന്റെ അന്വേഷണത്തില്‍ മനംമടുത്ത വിജി സിബിഐ അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. നെയ്യാറ്റിന്‍കരയില്‍ ജനകീയ പ്രതിഷേധങ്ങളും തുടരുമ്പോഴും സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് അടക്കമുള്ള സ്ഥാപനങ്ങള്‍ മൗനം പാലിക്കുന്നു.
കൗണ്ടര്‍ പോയന്റ് ചോദിക്കുന്നു, സനല്‍വധത്തില്‍ പൊലീസിന്റെ വിശ്വാസ്യത തകര്‍ന്നോ?