കാക്കിയിട്ട ക്രിമിനലിനെ കാത്തുപരിപാലിക്കുന്നതാര് ?

cp-0811
SHARE

പൊലീസിന്‍റെ അനാസ്ഥയ്ക്ക് ഒന്നല്ല, ഒട്ടനവധി തെളിവുകളുണ്ട് നിരത്താന്‍. നടുറോഡില്‍ നാട്ടുകാരുടെ മുന്നില്‍‌ ഒരു ചെറുപ്പക്കാരനെ ക്രൂരമായി കൊലപ്പെടുത്തിയിട്ടാണ് നെയ്യാറ്റിന്‍കര ഡിവൈഎസ്പി കടന്നുകളഞ്ഞത്. അതും താന്‍ ചെയ്ത ധീരകൃത്യം സഹപ്രവര്‍ത്തകരെ വിളിച്ചറിയിച്ചിട്ട്. ഇന്ന് ദിവസം മൂന്നാകുന്നു. കുറ്റവാളി എവിടെയെന്ന കണ്ടെത്താനാവുന്നില്ലെന്നാണ് പൊലീസ് പറയുന്നത്.  ഇതിനിടയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമെത്തി.. പൊതുസ്ഥലത്ത് ഇത്തരമൊരു കുറ്റകൃത്യം നടത്തിയിട്ട് സുരക്ഷിത താവളത്തിലേക്ക് വളരെ വേഗം മാറണമെങ്കില്‍ അതിന് അസാധാരണമായ പിന്തുണ വേണം. അത് പൊലീസില്‍ നിന്ന് തന്നെയുമാവണമെന്ന് പൊതുസമൂഹം സംശയിക്കുന്നു. കൗണ്ടര്‍ പോയന്‍റ് പരിശോധിക്കുന്നു, കാക്കിയിട്ട ക്രിമിനലിനെ സംരക്ഷിക്കുന്നതാര് ?

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.