ഒരുക്കങ്ങളില്ലാതെ പമ്പ; രണ്ടരമാസം സർക്കാരും ദേവസ്വംബോർഡും എന്ത് ചെയ്തു?

counter-0711
SHARE

പമ്പയെ പ്രളയം വിഴുങ്ങിയിട്ട് രണ്ടര മാസം കഴിഞ്ഞു. പുണ്യനദി കേവലം മണല്‍ത്തിട്ടയായപ്പോള്‍ ഉയര്‍ന്ന ആശങ്കയാണ്, എന്താകും അടുത്ത തീര്‍ഥാടനകാലം? ലക്ഷക്കണക്കിന് ഭക്തര്‍ വരുന്ന തീര്‍ഥാടനകാലത്തെ പതിവല്ല ഇക്കുറി. പ്രായഭേദമില്ലാതെ എല്ലാസ്ത്രീകള്‍ക്കും കടന്നുവരാവുന്ന ക്ഷേത്രമായി ശബരിമല മാറിയത് പ്രളയത്തിന് ശേഷമാണ്. ശബരിമല തീര്‍ഥാടനമെന്നാല്‍ സുഖവാസമല്ല. ശരിതന്നെ. 

പക്ഷെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് വഴിവേണ്ടേ? ഒന്നുമില്ല അവിടെ. പമ്പാ തീരത്ത് കുറേ മണല്‍ചാക്കുണ്ട്. വിരിവയ്ക്കാന്‍ പോയിട്ട് ഇരിക്കാന്‍പോലുമില്ല സൗകര്യം. ബേസ് ക്യാംപായി മാറുന്ന നിലയ്ക്കലിലും ഒരൊരുക്കവും കാണാനില്ല. എന്തുചെയ്തു ഈ കിട്ടിയ രണ്ടരമാസംകൊണ്ട് സര്‍ക്കാരും ദേവസ്വംബോര്‍ഡും? എന്തല്‍ഭുതമാണ് ഇനിയുള്ള എട്ടുദിവസംകൊണ്ട് പ്രതീക്ഷിക്കേണ്ടത്?

MORE IN COUNTER POINT
SHOW MORE