ഏതു വിശ്വാസ‌ത്തിന്റെ പിൻബലമാണ് ഈ ചെയ്തികൾക്ക്? ആര്‍ക്കുമേലാണ് നിയന്ത്രണം?

counter-point
SHARE

ഓര്‍മ്മയില്ലേ കഴിഞ്ഞമാസം ശബരിമല നടതുറന്നപ്പോള്‍ ഒരുകൂട്ടം വിശ്വാസസംരക്ഷകര്‍ക്ക് മുന്നില്‍ പകച്ചുനിന്നുപോയ തമിഴ്നാട്ടില്‍നിന്നുള്ള ഒരു 52കാരിയെ. ഇപ്പോള്‍ കണ്ട 52 മലയാളിയാണ്. തൃശൂരുകാരി. പ്രായം ഓര്‍ക്കണം 52. എന്നിട്ടും ലളിതയെന്ന ആ സ്ത്രീക്കുമുന്നിലേക്ക് ഇരച്ചെത്തി നൂറുകണക്കിന് പേര്‍. പലരും വാക്കുകൊണ്ടുമാത്രമല്ല, അല്ലാതെയും പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതും കണ്ടു. അവരുടെ സഹോദരിയുടെ മകന്‍ പറഞ്ഞത് കേട്ടില്ലേ? ഷര്‍ട്ട് കീറിയ നിലയില്‍ ആ യുവാവിനെ കണ്ടില്ലേ? അപ്പോള്‍ ഏത് വിശ്വാസസംരക്ഷണത്തിന്റെ പിന്‍ബലമാണ് ഈ ചെയ്തികള്‍ക്കുള്ളത്? ശബരിമലയെ പൊലീസ് കേന്ദ്രമാക്കിയ ഭരണകൂടത്തിന് അപ്പോള്‍ ശരിക്കും ആര്‍ക്കുമേലാണ് നിയന്ത്രണം? ആചാരം സംരക്ഷിക്കാന്‍ പോയ ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരിയ്ക്ക് ഇരുമുടിയില്ലാതെ പതിനെട്ടാംപടി കയറാമോ? വിശ്വാസ സംരക്ഷണച്ചുമതലയുള്ള ദേവസ്വംബോര്‍‍ഡ് അംഗം ഏത് അവകാശത്തിലാണ് കൈയുംവീശി പടികയറിയത്?  

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.