ബിജെപി അജന്‍ഡ വിശ്വാസം സംരക്ഷിക്കാനോ രാഷ്ട്രീയമുതലെടുപ്പിനോ?

counter-point
SHARE

മറ്റെല്ലാ വിവാദത്തെയും തല്‍ക്കാലത്തേക്ക് പിന്നോട്ട് തള്ളി പിഎസ് ശ്രീധരൻപിള്ളയുടെ പ്രസംഗം. ഇന്നലെ യുവമോര്‍ച്ച നേതാക്കളോടായി മാധ്യമങ്ങളില്ലാതെ രണ്ട് കാര്യങ്ങള്‍ പറഞ്ഞു ബിജെപി സംസ്ഥാന അധ്യക്ഷന്‍. ഒന്ന് ഈ സമരങ്ങള്‍ നമ്മുടേതാണ്. നമ്മുടെ അജന്‍ഡയ്ക്ക് മുന്നലാണ് പലരും അടിയറവ് പറഞ്ഞത്. രണ്ട് നടയടച്ചിട്ട് പോകുമെന്ന തന്ത്രിയുടെ നിര്‍ണായക തീരുമാനത്തിന് പിന്നിലും ഞാന്‍. 

തുറന്ന് സമ്മതിച്ചത് കലാപശ്രമത്തിന് പിന്നിലെ ആസൂത്രണമാണെന്നും കേസെടുക്കണമെന്നും ഇടതുപക്ഷവും കോണ്‍ഗ്രസും. വാര്‍ത്തയ്ക്ക് പിന്നില്‍ സിപിഎം ഫ്രാക്ഷനെന്ന് ആക്ഷേപിച്ച് ശ്രീധരന്‍പിള്ളയും. കൗണ്ടര്‍പോയന്റ് ചോദിക്കുന്നു. സമരം ബിജെപിയുടേതെങ്കില്‍ സംഘര്‍ഷം പിന്നെ ആരുടേതാണ്? ശ്രീധരന്‍പിള്ള പറയുന്ന അജണ്ട എന്താണ്, വിശ്വാസം സംരക്ഷിക്കാനോ രാഷ്ട്രീയമുതലെടുപ്പിനോ? 

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.