ബിഷപ് ഫ്രാങ്കോയുടെ അറസ്റ്റ് സാമൂഹ്യസമ്മര്‍ദം മൂലമോ , സര്‍ക്കാര്‍ നിലപാട് മൂലമോ ?

cp
SHARE

സമരം പലകാരണങ്ങള്‍കൊണ്ടും ചരിത്രം കുറിയ്ക്കുന്നതായിരുന്നു. 2000 വര്‍ഷത്തെ പാരമ്പര്യമുള്ള കത്തോലിക്ക സഭയുടെ ചരിത്രത്തില്‍ ആദ്യമായി കന്യാസ്ത്രികള്‍ സഭാ മേലധ്യക്ഷനെതിരെ ലൈംഗികപീഡനമുന്നയിച്ച് പരസ്യമായി രംഗത്തുവന്നു. സ്ത്രീ സുരക്ഷയെന്ന ആവശ്യമുന്നയിച്ച് നടന്ന ജനകീയ മുന്നേറ്റത്തില്‍ നിന്ന് മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ മുഖംതിരിച്ചു.  ഒരു കന്യാസ്ത്രിയുടെ നിയമപരമായ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടം കത്തോലിക്ക സഭയെ തകര്‍ക്കാനെന്ന് സഭാസ്നേഹികള്‍ ആരോപണമുന്നയിച്ചു. ആയിരമുണ്ട് ആങ്ങളമാര്‍ എന്ന മുദ്രാവാക്യവുമായി കന്യാസ്ത്രികള്‍ക്കൊപ്പം നിന്ന ചെറുപ്പക്കാരുടെ സംഘം കന്യാസ്ത്രികള്‍ക്കൊപ്പം ഉറച്ചുനിന്നു. വര്‍ധിതവീര്യത്തോടെ കേരളത്തിലെ സ്ത്രീകള്‍ തെരുവിലിറങ്ങി അവകാശപോരാട്ടം നടത്തി. കൗണ്ടര്‍ പോയന്‍റ് പരിശോധിക്കുന്നു, ബിഷപ് ഫ്രാങ്കോയുടെ അറസ്റ്റ് സാമൂഹ്യസമ്മര്‍ദം മൂലമോ , സര്‍ക്കാര്‍ നിലപാട് മൂലമോ ?

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.