വൈകി വൈകി അറസ്റ്റിൽ; എന്നിട്ടും സമരക്കാരോട് ഈ അധിക്ഷേപം എന്തിന്?

counter-2109
SHARE

ബിഷപ്പ് ഫ്രാങ്കോയ്ക്കുപകരം ഏതെങ്കിലുമൊരു സാധാരണ പൗരനായിരുന്നെങ്കില്‍, മറ്റാരെങ്കിലും ആയിരുന്നെങ്കില്‍ ഓടിയെത്തുമായിരുന്ന നിയമത്തിന്റെ കരങ്ങള്‍, നടന്നും ഇരുന്നും പിന്നെയും നടന്നും ക്ഷീണിച്ചാണെങ്കിലും ബിഷപ്പിലേക്ക് എത്തി. പീഡനക്കേസില്‍ സാധാരണ ഉടനുണ്ടാകേണ്ട ആദ്യ നടപടിയാണ് അറസ്റ്റെന്നിരിക്കെ മാസങ്ങളെടുത്ത്, ദിവസങ്ങള്‍ നീണ്ട ചോദ്യംചെയ്യലിന് ശേഷമാണത് ഈ ഉന്നതനിലേക്ക് എത്തുന്നത്.

അപ്പോഴും സമരക്കാരുടെ ഉദ്ദേശ്യത്തെ സംശയിച്ച പക്ഷത്തിന് അതിലുമേറെയാണ് പറയാനുള്ളത്. കന്യാസ്ത്രീ സമരത്തെ പിന്തുണയ്ക്കുന്നവരില്‍ വര്‍ഗീയ ശക്തികളുണ്ടെന്നും സഭയെ മോശമാക്കാന്‍ ശ്രമമെന്നും ദേശാഭിമാനിയിലെ ലേഖനത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ എഴുതി. ചോദ്യമിതാണ്. അറസ്റ്റെന്ന സ്വാഭാവിക നടപടി, അനിവാര്യനടപടിപോലും ഇത്രമേല്‍ സംശയിച്ചെടുക്കുന്നത് എന്തിനാണ്? ആ സ്വാഭാവിക നടപടി ഇല്ലാതെ പോയതിന്റെ പേരില്‍ തെരുവില്‍ സമരമിരിക്കേണ്ടിവന്നവരെ അധിക്ഷേപിക്കുന്നത് എന്തിനാണ്?

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.