സമരം കേരളം ഏറ്റെടുക്കുമ്പോള്‍, നീതിയില്‍ പഴുതു തേടുന്നോ പൊലീസ്?

ചോദ്യം ചെയ്യലിന് അടുത്ത ബുധനാഴ്ച കേരളത്തിലെത്താന്‍ ജലന്തര്‍ ബിഷപ്പിനോട് പൊലീസ്. അറസ്റ്റില്‍ തീരുമാനം ഇതിനുശേഷമെന്ന് പൊലീസ് വിശദീകരണം. പക്ഷേ പരാതിക്കാരിയുടെ മൊഴിയിലടക്കം വൈരുധ്യമെന്ന് പരസ്യമായി പ്രഖ്യാപിക്കാന്‍ പൊലീസിന് സംശയമില്ല.

സര്‍ക്കാര്‍ ഇരയ്ക്കൊപ്പമെന്ന് മന്ത്രി ജയരാജന്‍ വീണ്ടും, കന്യാസ്ത്രീകളുടെ സമരം അതിരുകടന്നതെന്ന് കെസിബിസി, ബിഷപ്പ് മാറിനില്‍ക്കണമെന്ന് മുംബൈ അതിരൂപത, കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി കൂടുതല്‍ പ്രമുഖര്‍ സമരപ്പന്തലില്‍. പൊലീസ് നിലപാടിലെ സൂചന നീതിയുടേതോ, അട്ടിമറിയുടേതോ?