ഏതു നീതിബോധമാണ് സര്‍ക്കാരും സഭയും ഈ കന്യാസ്ത്രീകള്‍ക്കു മുന്നില്‍ ന്യായീകരിക്കുക?

നാലു ദിവസമായി കേരളത്തിനു മുന്നില്‍ ഉറച്ച നിലപാടുമായി ഒരു കൂട്ടം കന്യാസ്ത്രീകള്‍ സമരം തുടരുകയാണ്. ഫലമുണ്ടാകുന്നില്ല, അന്വേഷണം ശരിയായ നിലയിലെന്നു സാക്ഷ്യപ്പെടുത്തുന്ന മന്ത്രി  ജയരാജന്‍ പോലും നീതിനിഷേധത്തെക്കുറിച്ച് മിണ്ടുന്നില്ല. ഉടന്‍ നീതിയെന്ന് പറഞ്ഞൊഴിയുന്ന സര്‍ക്കാരിനു മുന്നിലാണ് വെല്ലുവിളിയുമായി കുറ്റാരോപിതന്‍ വന്നു നില്‍ക്കുന്നത്. പീ‍ഡനക്കേസ് സഭയ്ക്കെതിരായ ഗൂഢാലോചനയെന്ന് ചിത്രീകരിച്ച് ജലന്തര്‍ ബിഷപ്പ്, കന്യാസ്ത്രീകളുടെ സമരം സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാന്‍, പൊലീസുമായി സഹകരിക്കുമെന്നും ബിഷപ്പ് ഫ്രാങ്കോ, ബിഷപ്പിനെ സഭ സംരക്ഷിക്കുന്നുവെന്ന് വത്തിക്കാന് കന്യാസ്ത്രീയുടെ പരാതിയെത്തിയിട്ടുണ്ട്. പ്രതീക്ഷകളില്ലാതെ തന്നെ. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. ഏതു നീതിബോധമാണ് സര്‍ക്കാരും സഭയും ഈ കന്യാസ്ത്രീകള്‍ക്കു മുന്നില്‍ ന്യായീകരിക്കുക?