ബിഷപ്പ് ഫ്രാങ്കോ കേസ് അട്ടിമറിക്കേണ്ടത് ആരുടെ ആവശ്യം?

പൊലീസും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലും തമ്മിൽ അവിശുദ്ധകൂട്ടുകെട്ടെന്ന് ജസ്റ്റിസ് കമാൽ പാഷ. കന്യാസ്ത്രിയെ ബലാല്‍സംഗം ചെയ്ത കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് നടക്കുന്ന സമരത്തെ അഭിസംബോധന ചെയ്താണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

ഇതുതന്നെയാണ് ഇന്നലെ കന്യാസ്ത്രികളും പറഞ്ഞത്. നീതി ലഭിക്കുന്നതിന് ആരെല്ലാമോ തടസം നില്‍ക്കുന്നു. സര്‍ക്കാരില്‍ തങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു.

സ്ത്രീ സുരക്ഷയില്‍ വിട്ടുവീഴ്ചയില്ലന്ന് അവകാശപ്പെടുന്ന പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ കാലത്ത് ഒരു സ്ത്രീക്ക്, ബലാല്‍സംഗത്തിന് ഇരയായ ഒരു സ്ത്രീക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത സമരമാണ് അരങ്ങേറുന്നത്. 

ലോക്നാഥ് ബഹ്റ ആരോടാണ് വിധേയനായിരിക്കുന്നത്. ബിഷപ് ഫ്രാങ്കോ കേസ് അട്ടിമറിക്കേണ്ടത് ആരുടെ ആവശ്യമാണ് ?