പ്രവേശനത്തട്ടിപ്പില്‍ നിയമനടപടിയുണ്ടാകുമോ ?

സഭാപിതാക്കന്‍മാരെന്ന് വിശ്വാസികള്‍ ആദരവോടെ വിളിക്കുന്നവരാണ് ക്രിസ്തീയസഭകളിലെ മെത്രാന്‍മാര്‍. എന്നുവച്ചാല്‍ ഒരു പിതാവിന്‍റെ വാല്‍സല്യത്തോടും ഗൗരവത്തോടും ഉത്തരവാദിത്തത്തോടുംകൂടി സഭയിലെ കാര്യങ്ങള്‍ തീരുമാനിക്കുകയും കറകളഞ്ഞ വിശ്വസ്തതയോടെ വിശ്വാസികളെ നയിക്കുകയും ചെയ്യേണ്ടവര്‍. ഇന്ന് ഇത്തരമൊരു സഭാപിതാവ് ഞങ്ങളുടെ ഒളിക്യാമറയില്‍ കുടുങ്ങി. സി.എം.എസ് ആംഗ്ലിക്കന്‍ സഭയിലെ ബിഷപ്പായ ഡേവിഡ് വി.ലൂക്കോസ്.

പണം കൊടുത്താല്‍ ആരെയും താല്‍ക്കാലികമായി സഭാംഗമാക്കും തിരുമേനി . കാരക്കോണം മെഡിക്കല്‍ കോളജിലെ അഡ്മിഷന് നടത്തുന്ന ഈ തട്ടിപ് പുറത്തുവന്നോതെടെ അടിയന്തര നടപടിയായി  സിഎസ്ഐ സഭാ നേതൃത്വം ഡയറക്ടറും മുന്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയുമായ ഡോ.ബെന്നറ്റ് എബ്രഹാമിനെയും പ്രിന്‍സിപ്പല്‍  ഡോ. സി. മധുസൂദനനെയും സസ്പെന്‍ഡ് ചെയ്തു. പ്രവേശനത്തട്ടിപ്പില്‍ നിയമനടപടിയുണ്ടാകുമോ  ?