നിയമവാഴ്ചയില്‍ സിപിഎമ്മിന് വിശ്വാസമുണ്ടോ ?

പാര്‍ട്ടിക്കകത്തുള്ള കാര്യങ്ങള്‍ പി.കെ.ശശിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ചില വിവരദോഷികള്‍, സീതാറാം യച്ചൂരി, കോടിയേരി ബാലകൃഷ്ണന്‍, എസ്.രാമചന്ദ്രന്‍ പിള്ള,  ബൃന്ദ കാരാട്ട്, പി.കെ.ശ്രീമതി തുടങ്ങിയവര്‍ പുറത്തു പറഞ്ഞു. 

പി.കെ.ശശിക്കെതിരായ ലൈംഗികാതിക്രമ പരാതിയില്‍ പാര്‍ട്ടി അന്വേഷണം നടത്തുകയാണ്. പക്ഷേ വിവരമുള്ള ജനങ്ങള്‍ ചോദിക്കുന്ന മറുചോദ്യം, ഈ രാജ്യത്ത് ഒരു സ്ത്രീയുടെ മേല്‍ അവരുടെ അനുവാദമില്ലാതെ ഒരാള്‍ കൈവച്ചെങ്കില്‍ അത് കമ്യൂണിസ്റ്റ് പാര്‍ട്ടി അന്വേഷിച്ചാല്‍ മതിയോ ? ലൈംഗികാതിക്രമം അറിഞ്ഞിട്ടും നിയമനടപടികള്‍ക്ക് സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകയെ ഉപദേശിക്കുകയും പിന്തുണയ്ക്കുകയും ചെയ്യാത്ത നിലപാടിനെയാണോ പി.കെ.ശശി കമ്യൂണിസ്റ്റ് ആരോഗ്യം എന്നതുകൊണ്ട് വിവക്ഷിക്കുന്നത് ? 

സ്വമേധയാ കേസെടുക്കുക എന്ന സ്വന്തം ഉത്തരവാദിത്തം മറക്കുന്ന സംസ്ഥാന വനിതാകമ്മിഷനാണോ ആരോഗ്യം നഷ്ടപ്പെട്ടത് ? ശശി സംഭവത്തിലേത് കമ്യൂണിസ്റ്റ് ആരോഗ്യമോ അനാരോഗ്യമോ ?