പുതുയുഗപ്പിറവിയുടെ മഴവില്‍ദിനം; കോടതി വിധികൊണ്ട് മാത്രം കാഴ്ചപ്പാടുകള്‍ മാറുമോ?

ആര്‍ക്കും ഒരു സംശയവും ഉണ്ടായിരുന്നില്ല ഈ ദിവസം ചരിത്രത്തില്‍ രേഖപ്പെടുത്തുക ഈ വിധിയുടെ പേരിലാകും എന്നതില്‍. സുപ്രീംകോടതി ഭരണഘടനാബെഞ്ച് ഏകകണ്ഠമായി പറഞ്ഞു പരസ്പരസമ്മതത്തോടെയുള്ള സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ല. കുറ്റമായി കാണുന്ന ഐപിസിയിലെ 377 എന്ന വകുപ്പ് ഭരണഘടനാവിരുദ്ധമാണ്, ഏകപക്ഷീയമാണ്, യുക്തിഹീനമാണ്. ലൈംഗിക സ്വത്വം വെളിപ്പെടുത്താനുള്ള അവകാശം മൗലികാവകാശമാണെന്നും കോടതി വ്യക്തമാക്കുന്നു.

എന്നാല്‍ പരസ്പരസമ്മതമില്ലാത്ത ലൈംഗികബന്ധവും മറ്റ് പ്രകൃതിവിരുദ്ധ ബന്ധവും കുറ്റകരമായി തുടരും. ഇതുകേവലം ലൈംഗിക സ്വാതന്ത്ര്യത്തിന്റെ പ്രശ്നമല്ലെന്നിരിക്കെ എങ്ങനെയൊക്കെ വായിക്കണം ഈ വിധിയെ? ഒരു വിധികൊണ്ട് മാത്രം കാഴ്ചപ്പാടുകള്‍ മാറുമെന്ന് പ്രതീക്ഷിക്കാന്‍ ആവില്ലെന്നിരിക്കെ സമൂഹത്തിനും സര്‍ക്കാരിനും എന്തൊക്കയുണ്ട് ചെയ്യാന്‍?