പി.കെ ശശിക്കെതിരായ പരാതിയില്‍ ആരാണ് നീതി ഉറപ്പാക്കേണ്ടത്?

പി.കെ. ശശി എം.എല്‍.എ ലൈംഗികമായി പീഡിപ്പിച്ചെന്ന ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ പരാതി അട്ടിമറിക്കാനുള്ള നീക്കം പൊളിച്ച് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ശശിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ്  യച്ചൂരിക്ക് അയച്ച ഇമെയിലില്‍ വനിതാ നേതാവ് ഉന്നയിച്ചിരിക്കുന്നത്.

എന്നാല്‍ വാര്‍ത്ത പുറത്തുവന്നതോടെ നേരത്തേ നടപടി തുടങ്ങിയെന്ന വിശദീകരണവുമായി കോടിയേരി. ഏതന്വേഷണവും നേരിടാമെന്ന് പി.കെ.ശശി. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. പരാതിക്കാരിക്ക് നീതി ഉറപ്പാക്കേണ്ടതാരാണ്?