കേരളപൊലീസ് ആരെയാണ് ഭയക്കുന്നത് ?

തെളിവുണ്ടായാല്‍ അറസ്റ്റുണ്ടാവും. ഡിജിപിയുടെ വാക്കുകളാണ്. പക്ഷേ ഒരു മാസം നീണ്ട അന്വേഷണ ശേഷം  തെളിവ് ഉറപ്പിക്കാന്‍ പോയ അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രളയശേഷം പുറത്തിറങ്ങിയിട്ടില്ല. പറഞ്ഞു വരുന്നത് ജലന്തര്‍ കത്തോലിക്ക ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാല്‍സംഗക്കേസിനെക്കുറിച്ചാണ്.  

ചിത്രമെടുക്കാന്‍ ശ്രമിച്ചതിന് മാധ്യമപ്രവര്‍ത്തകരെ വളഞ്ഞിട്ട് തല്ലിയവരാണ് ബിഷപ്പിന്‍റെ അനുചരന്‍മാര്‍. അതും പൊലീസ് നോക്കി നില്‍ക്കെ. ഈ കേസില്‍ പൊലീസ് നോക്കി നില്‍ക്കുകയെ ഉള്ളൂ എന്ന് കന്യാസ്ത്രിയും ബന്ധുക്കളും വിശ്വസിക്കുന്നു. മറ്റാര്‍ക്കുമില്ലാത്ത എന്തോ ആനുകൂല്യം ഇടതു സര്‍ക്കാരിന് കീഴില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് കിട്ടുന്നുണ്ടോ ? 

ബലാല്‍സംഗത്തിന് വ്യക്തമായ തെളിവുകളുള്ള കേസില്‍ ചെറുവിരലനക്കാന്‍ പൊലീസ് മടിക്കുന്നതനെത് ? കേരള പൊലീസ് ജലന്തര്‍ ബിഷപ്പിനെ ഭയക്കുന്നതെന്തിന് ?